സ്പെഷൽ ഒളിമ്പിക്സ്: ഇന്ത്യൻ മെഡൽ 70; ആര്യക്ക് വെള്ളി, രാഹുലിന് വെങ്കലം
text_fieldsഅബൂദബി: സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിെൻറ രണ്ടാം ദിനത്തിൽ മലയാളി താരങ്ങളായ ആര്യ വെള്ളിയും എ. രാഹുൽ വെങ്കലവ ും കരസ്ഥമാക്കി. കൊല്ലം ശാസ്താംേകാട്ട മനോവികാസിലെ ആര്യ 200 മീറ്ററിലും പാലക്കാട് ഫെയ്ത്ത് ഇന്ത്യ സ്പെഷൽ സ്കൂളി ലെ എ. രാഹുൽ ഭാരോദ്വഹനത്തിലുമാണ് മെഡൽ നേടിയത്. ഇവയുൾപ്പടെ ഇന്ത്യൻ മെഡൽ 70 ആയി. ഭാരോദ്വഹനത്തിൽ പഞ്ചാബിെൻറ അമൻജ ോത് സിങ് മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി. ഭാരോദ്വഹനത്തിൽ അഭിശ്രുത് ദിയോകർ (മഹാരാഷ്ട്ര), അങ്കിത് പൻവാർ (ഡെൽഹി), ശബ്നം (ഡെൽഹി) എന്നിവർ രണ്ട് വീതം വെള്ളി നേടി. എ. അസ്മിത (ഡെൽഹി) എന്നിവർ വെങ്കലം കരസ്ഥമാക്കി.
50 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ പുരുഷ വിഭാഗത്തിൽ എ. മന്ത്ര (ഗുജറാത്ത്) സ്വർണവും വനിത വിഭാഗത്തിൽ അർച്ചന (കർണാടക) വെങ്കലവും നേടി. മറ്റൊരു വിഭാഗം നീന്തലിൽ ആരതി കൃഷ്ണമൂർത്തി (തമിഴ്നാട്) വെങ്കലം നേടി.റോളർ സ്കേറ്റിങ്ങിൽ എ. പ്രിയങ്ക (ഡെൽഹി), ആയുഷി ശർമ (യു.പി) എന്നിവർ സ്വർണവും ദീപ്തി (ആന്ധ്രപ്രദേശ്), ഹാർദിക് അഗർവാൾ (ഛണ്ഡിഗഡ്), ഹുജേഫ ശൈഖ് (മഹാരാഷ്ട്ര), പ്രിയ ഗാദ (മഹാരാഷ്ട്ര) എന്നിവർ വെള്ളിയും സ്വന്തമാക്കി.
സൈക്ലിങ്ങിൽ ഹസി ദുലേ (പശ്ചിമ ബംഗാൾ), ആരിഫ് ജഹാംഗീർ (മഹാരാഷ്ട്ര) എന്നിവർ വെള്ളിയും ജയശ്രീ മധുരേശൻ, എ. രാഹുൽ, ഹരിവൻശ്, ദേവദാരിയ നയൻകുമാർ (ഗുജറാത്ത്), സെയ്നി ധീരജ് (രാജസ്ഥാൻ) എന്നിവർ വെങ്കലവും കരസ്ഥമാക്കി. അത്ലറ്റിക്സിൽ പൂജ ശങ്കർ, ഖുശ്ബു മീന എന്നിവർ വെള്ളി നേടി. ജുഡോയിൽ സോനുകുമാറും (ഹരിയാന) രേവതിയും (ആന്ധ്രപ്രദേശ്) സ്വർണം നേടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.