പൊതുമാപ്പിൽ ഹെൽപ് ഡെസ്കുമായി ദുബൈ കെ.എം.സി.സി
text_fieldsദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ഹെൽപ് ഡെസ്കുമായി ദുബൈ കെ.എം.സി.സി. സംസ്ഥാന, ജില്ല ഭാരവാഹികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. പൊതുമാപ്പ് കാലയളവിൽ സർക്കാറുമായി സഹകരിച്ച് സൗകര്യങ്ങൾ പൂർണമായി ഉപയോഗപ്പെടുത്താൻ പ്രവാസി സമൂഹം മുന്നോട്ടു വരണമെന്ന് യോഗം അഭ്യർഥിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ‘ഫോർ വയനാട്’ പദ്ധതി വൻ വിജയകരമാക്കിയ ദുബൈ കെ.എം.സി.സിയുടെ കീഴിലുള്ള ജില്ല, മണ്ഡലം, വനിതാവിങ് കമ്മിറ്റികളെ യോഗം അഭിനന്ദിച്ചു. അവശേഷിക്കുന്ന അംഗങ്ങൾ ആഗസ്റ്റ് 30ന് മുമ്പായി ദുബൈ കെ.എം.സി.സി ആപ് വഴി പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് യോഗം അഭ്യർഥിച്ചു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം ചർച്ച ഉദ്ഘാടനം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ ആമുഖ ഭാഷണം നടത്തി. വിവിധ ജില്ല ഭാരവാഹികളായ ജംഷാദ് മണ്ണാർക്കാട്, മുഹമ്മദ് കോട്ടയം, ഷിബു കാസിം, നിസാം ഇടുക്കി, മുജീബ് കോട്ടക്കൽ, വി.ഡി. നൂറുദ്ദീൻ, ഹുസൈൻ കോട്ടയം, ഇബ്രാഹിം ചളവറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.