മനുഷ്യനായതുകൊണ്ട് മീഡിയവണിനുവേണ്ടി ശബ്ദിക്കുന്നു -പ്രമോദ് രാമന്
text_fieldsറാസല്‍ഖൈമ: മനുഷ്യനായതു കൊണ്ടാണ് മീഡിയവണിനെതിരായ നീതി നിഷേധത്തിനെതിരെ ശബ്ദിക്കുന്നതെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്. റാസല്‍ഖൈമ വ്യൂവേഴ്സ് ഫോറം സംഘടിപ്പിച്ച 'മീഡിയവണിനൊപ്പം പ്രവാസലോകം' പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റ് ആണല്ലോ മീഡിയവണിനുവേണ്ടി സംസാരിക്കേണ്ടതെന്ന സംശയമാണ് ചിലര്‍ക്ക്. മാധ്യമ പ്രവര്‍ത്തന രംഗത്തെ താനടക്കമുള്ളവര്‍ നേരത്തേതന്നെ മീഡിയവണിന്റെ നിരീക്ഷകരായിരുന്നു. മുമ്പ് മീഡിയവണിന്റെ ചുമതല വഹിച്ചിരുന്നവരില്‍ പലരും സുഹൃത്തുക്കളായിരുന്നു. മീഡിയവണിനെ പിന്തുണക്കാന്‍ ഒരു മനുഷ്യനെന്ന നിലയില്‍ തനിക്ക് ബാധ്യതയുണ്ട്.
മീഡിയവണിന്റെ പ്രവര്‍ത്തനങ്ങളില്‍ രാജ്യസുരക്ഷക്ക് വിരുദ്ധമായ ഒന്നും തന്നെയില്ല. മറയില്ലാതെയാണ് പ്രവര്‍ത്തനം. സുതാര്യമാണ്, സത്യവും നീതിയും മാത്രമാണ് മാനദണ്ഡം. മീഡിയവണ്ണിനെതിരായ വിലക്കിനെതിരെ പ്രവാസി സമൂഹത്തില്‍ നിന്ന് ലഭിച്ച പിന്തുണ ആവേശം നല്‍കുന്നതായിരുന്നു. സംസ്ഥാന-ദേശീയ തലത്തില്‍ ലഭിച്ച പിന്തുണയില്‍ നിന്ന് വിഭിന്നമായി ഗള്‍ഫ് പ്രവാസികളില്‍ നിന്ന് ലഭിച്ച പിന്തുണക്ക് ഒരേ സ്വരമായിരുന്നു. മാനേജ്മെന്റിനും താനുള്‍പ്പെടുന്ന ജീവനക്കാര്‍ക്കും വര്‍ധിത ആത്മവിശ്വാസം നല്‍കുന്നതായിരുന്നു പ്രവാസലോകത്തിന്റെ പിന്തുണ. സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച പ്രവര്‍ത്തനാനുമതി സ്ഥിരമായി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. പ്രവാസി വിഷയങ്ങളില്‍ പുലര്‍ത്തുന്ന ജാഗ്രത തുടരുമെന്നും പ്രമോദ് രാമന് വ്യക്തമാക്കി.
റാക് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ മീഡിയവണ്‍ വ്യൂവേഴ്സ് ഫോറം റാക് രക്ഷാധികാരി റഈസ് അധ്യക്ഷത വഹിച്ചു. മീഡിയവണ്‍ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവി എം.സി.എ. നാസര്‍, റാക് പ്രതിനിധി ശക്കീര്‍ അഹമ്മദ്, റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം, സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന, കെ.എം.സി.സി പ്രസിഡന്റ് ബഷീര്‍കുഞ്ഞ്, സേവനം എമിറേറ്റ്സ് പ്രസിഡന്റ് സുനില്‍ ചിറക്കല്‍, കേരള പ്രവാസി ഫോറം പ്രസിഡന്റ് അനൂപ് എളമന എന്നിവര്‍ സംസാരിച്ചു. ജയ പ്രമോദ് രാമന്, സി.വി. പത്മരാജ്, അബൂബക്കര്‍ കേരള, നാസര്‍ അല്‍മഹ, സജി വരിയങ്ങാട്, സൗദ അയ്യൂബ്, വിപിന്‍, ആസാദ്, ദിലീപ്, സബ്ന നസീര്‍, മോഹന്‍ പങ്കത്ത്, അഡ്വ. ഷബീബ് തുടങ്ങി സാമൂഹിക-സാംസ്ക്കാരിക-ബിസിനസ് രംഗത്തുള്ളവരടക്കം നിരവധി പേര് ഐക്യദാര്‍ഢ്യ സദസ്സില്‍ പങ്കാളികളായി. മീഡിയവണ്‍ വ്യൂവേഴ്സ് ഫോറത്തിന്റെ ഉപഹാരം റഈസില്നിന്ന് പ്രമോദ് രാമന് ഏറ്റുവാങ്ങി. റാക് കോഓഡിനേറ്റര്‍ ഷെറില്‍ സ്വാഗതവും എം.ബി. അനീസുദ്ദീന്‍ നന്ദിയും പറഞ്ഞു. വ്യൂവേഴ്സ് ഫോറം ഭാരവാഹികളായ ഷറീന, റജിനാഥ്, മെഹ്ജബിന്‍, അബ്ദുസ്സലാം തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.