അസബുല്ല: പ്രവാസ ലോകത്തെ ആദ്യകാല മലയാളി
text_fieldsഅബൂദബി: ഗൾഫിെൻറയും പ്രവാസത്തിെൻറയും വേദനകളും കാഠിന്യവും തൊട്ടറിഞ്ഞ ആദ്യകാല പ്രവാസികളിൽ ഒരാളാണ് ഇന്നലെ നിര്യാതനായ തൃശൂർ കാട്ടൂർ കൊരട്ടിപ്പറമ്പിൽ മക്കാർ ഹാജിയുടെ മകൻ അസബുല്ല (86). വ്യവസായ പ്രമുഖൻ എം.എ. യൂസഫലിയുടെ ഭാര്യാപിതാവെന്ന ലേബലിന് മുേമ്പ പ്രവാസലോകത്തിെൻറ തുടിപ്പറിഞ്ഞ മലയാളിയായിരുന്നു അദ്ദേഹം.
1954 ജനുവരിയിൽ മുംെബെയിൽനിന്ന് യാത്ര പുറപ്പെട്ട് 121ാം ദിവസമാണ് അദ്ദേഹം കുവൈത്തിലെത്തിയത്. തൃശൂർ കലക്ടറേറ്റിൽനിന്ന് സന്ദർശന വിസയെടുത്ത് വാപ്പയുടെ ഇളയ സഹോദരൻ കുഞ്ഞുമരക്കാറിനൊപ്പം സിലോണിലേക്കായിരുന്നു (ശ്രീലങ്ക) ആദ്യ വിദേശയാത്ര. മൂന്നു മാസം കഴിഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയത്. ഏതാനും ദിവസത്തിനുശേഷം മുംെബെയിലെത്തിയാണ് കുവൈത്തിലേക്ക് പുറപ്പെട്ടത്. മസ്കത്ത്, ഷാർജ, ദോഹ, ബഹ്റൈൻ വഴി കുവൈത്ത് തീരത്തിന് അടുെത്തത്തിയ കപ്പലിൽനിന്ന് ഒരു ബോട്ടിലായിരുന്നു കുവൈത്ത് തീരത്തെത്തുന്നത്. യാത്രാരേഖകളൊന്നുമില്ലാത്ത യാത്രയായിരുന്നതിനാൽ തീരത്തിറങ്ങാനായില്ല. ഇതേ കപ്പലിൽ ഇറാഖിലെ ബസറ തുറമുഖത്തേക്ക് യാത്ര തുടരേണ്ടിവന്നു. ബസറയിൽനിന്ന് കുവൈത്തിലേക്ക് നടന്നെത്താനായി ശ്രമം.
ത്യാഗനിർഭരമായ കാൽ നടയാത്രക്കിടെ മത്സ്യബന്ധന ലോഞ്ചിൽ കുവൈത്തിലേക്ക് പോകാനുറച്ചു. സമുദ്രയാത്രക്കൊടുവിൽ കുവൈത്ത് കസ്റ്റംസിനു സമീപത്തെ ജെട്ടിയിലെത്തി. രണ്ടുവട്ടവും കുവൈത്ത് തീരത്തെത്തിയെങ്കിലും ൈകയ്യിലൊരു രേഖയുമില്ലാത്തതിനാൽ കുവൈത്തിൽ ഇറങ്ങാനായില്ല. മത്സ്യബന്ധന പായ്ക്കപ്പലിൽതന്നെ ബസ്റയിലേക്ക് തിരിച്ചു. ബസ്റയിൽനിന്ന് കുവൈത്ത് എണ്ണ ഉൽപാദന കമ്പനിയുടെ തീജ്വാല നോക്കി കുബ്ബൂസും ഈത്തപ്പഴവുംതിന്ന് കാൽനടയായി നടന്നു. ഇടക്ക് ആട്ടിടയനൊപ്പമായി യാത്ര. ബസ്റയിൽനിന്ന് രാത്രിയും പകലുമായുള്ള യാത്രക്കൊടുവിൽ ഒമ്പതാം ദിവസം ജഹറയെന്ന ഇറാഖ് -കുവൈത്ത് അതിർത്തിയിലെത്തി. ആടുകളെ കുവൈത്ത് മാർക്കറ്റിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിൽ കയറി. അശ്രാന്ത പരിശ്രമത്തിനൊടുവിൽ കുവൈത്തിലെത്തിയത് അങ്ങനെയാണ്. തൃശൂർ ജില്ലയിൽനിന്ന് പോക്കാക്കില്ലത്ത് അബ്ദുല്ലയും പാടൂർ സ്വദേശി അബ്ദുൽ റഹ്മാനുമായിരുന്നു അക്കാലത്ത് കുവൈത്തിലുണ്ടായിരുന്നത്. മൂന്നാമനായാണ് അസബുല്ല എത്തിയത്.
ചൂടിലും തണുപ്പിലുമെല്ലാം തുറസ്സായ സ്ഥലത്തായിരുന്നു കിടപ്പ്. കയർകെട്ടിയ കട്ടിലിൽ ചാക്ക് വിരിച്ചുകിടക്കും. പാകിസ്താനിയുടെ െടയ്ലറിങ് ഷോപ്പിൽ പ്രതിമാസം 150 രൂപ ശമ്പളത്തിലായിരുന്നു ജോലി. ഒരു കൊല്ലത്തിനുശേഷമാണ് സാൽമിയ എന്ന സ്ഥലത്ത് സ്വന്തം കട തുറക്കുന്നത്.
1959ൽ സാൽമിയയിൽ വീണ്ടും ആർട്സ് ടെയ്ലറിങ് ഷോപ് തുറന്നു. കാൽ നൂറ്റാണ്ട് ഈ കട നടത്തിപ്പുമായി കുവൈത്തിൽ ജീവിച്ചു. മരുമകൻ യൂസഫലിയുടെയും അനുജൻ അമാനുല്ലയുടെയും അഭിപ്രായപ്രകാരം 1980ൽ അബൂദബിയിലെ ടെലിവിഷൻ ബിൽഡിങ്ങിൽ ഒരു ഷോപ് വാങ്ങി. ടെക്സ്റ്റൈൽസും ടെയ്ലറിങ് ഷോപ്പും ആരംഭിച്ചു. രണ്ടുവർഷം അബൂദബിയിലും കുവൈത്തിലുമായി ബിസിനസ് നടത്തി. അബൂദബിയിലെ കട മെച്ചപ്പെടാതെ കുവൈത്തിലേക്ക് തിരികെപ്പോയി. ഇളയ മകൻ ഷാജി അർബുദ രോഗിയായതോടെയാണ് 1984ൽ കുവൈത്തിൽനിന്ന് നാട്ടിലേക്ക് മടങ്ങിയത്. കുവൈത്തിലെ ബിസിനസ് ഒഴിവായതോടെ തയ്യൽ ജോലി ഉപേക്ഷിച്ച് നാട്ടിൽതന്നെ കൂടി.
അബൂദബി ബുർജീൽ ആശുപത്രിയിൽ കഴിഞ്ഞ വർഷം നവംബറിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി അവസാനമാണ് അബൂദബിയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയത്.
news cutting
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.