അസെന്റ് ഇ.എന്‍.ടി സ്പെഷാലിറ്റി ദുബൈ സെന്റർ ഉദ്ഘാടനം ചെയ്തു
text_fieldsദുബൈ: അസെന്റ് ഇ.എൻ.ടി ആശുപത്രി ഗ്രൂപ്പിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടനം യു.എ.ഇ മുന്‍ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ കിന്ധി നിര്‍വഹിച്ചു. ബര്‍ദുബൈയിലുള്ള സ്പെഷാലിറ്റി സെന്ററില്‍ നടന്ന ചടങ്ങിന് അസെന്റ് മാനേജിങ് ഡയറക്ടര്‍ ഡോ. പി.കെ. ഷറഫുദ്ദീന്, ഡയറക്ടര്‍മാരായ മുഹമ്മദ് അലി, മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി.
കേരളത്തില്‍ പെരിന്തല്‍മണ്ണ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന അസെന്റ് ഇ.എൻ.ടിയുടെ യു.എ.ഇയിലെ ആദ്യത്തെ സെന്ററാണിത്. ഉദ്ഘാടന ചടങ്ങില്‍ റീജന്‍സി ഗ്രൂപ് ചെയര്മാന് ഷംസുദീന്‍ ബിന്‍ മുഹയുദ്ദീന്‍, മലബാര്‍ ഗ്രൂപ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.കെ. ഫൈസല്‍, ഫാത്തിമ ഹെല്‍ത്ത് ഗ്രൂപ് ചെയര്മാന് ഡോ. കെ.പി. ഹുസൈന്, ബഷീര്‍ പടിയത്ത്, യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.കെ. അന്‍വര്‍ നഹ, ആര്.ജെ. മിഥുന് രമേശ്, റീജന്‍സി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.