ആശ്രയം യു.എ.ഇ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഅജ്മാൻ: എറണാകുളം കോതമംഗലം-മൂവാറ്റുപുഴ നിവാസികളുടെ കൂട്ടായ്മയായ ആശ്രയം യു.എ.ഇ ‘പൊന്നോണം 2023’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ റിയൽ സെന്ററിൽ ആശ്രയം യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് റഷീദ് കോട്ടയിലിന്റെ അധ്യക്ഷതയിൽ മുഖ്യ രക്ഷാധികാരിയും സെയ്ഫ് കെയർ ഹോൾഡിങ് സി.ഇ.യുമായ ഉമർ അലി ഉദ്ഘാടനം നിർവഹിച്ചു.
പീസ് വാലി ചെയർമാൻ അബൂബക്കർ മുഖ്യാതിഥി ആയിരുന്നു. രക്ഷാധികാരിയും ഫൈൻ ഫെയർ ഗ്രൂപ് ചെയർമാനുമായ ഇസ്മായിൽ റാവുത്തർ, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി ജോസഫ്, സുനിൽ പോൾ, ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി, ജോൺസൺ ജോർജ്, വനിത വിഭാഗം പ്രസിഡന്റ് സിനിമോൾ അലികുഞ്ഞ്, ജനറൽ സെക്രട്ടറി ഷാലിനി സജിമോൻ എന്നിവർ സംസാരിച്ചു. അജാസ് ആമുഖ പ്രഭാഷണം നടത്തി. യു.എ.ഇയിൽനിന്നും ജോലി മാറിപ്പോകുന്ന മാർസോ മാർക്കോസ്, ജാൻസ്മോൻ അഗസ്റ്റിൻ എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. വിവിധ വിഷയങ്ങളിൽ മികവുതെളിയിച്ച എലീന മേരി സജി, ഫാത്തിമ നവാസ് എന്നീ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ചെണ്ടമേളം, പുലികളി, മാവേലി എഴുന്നള്ളിപ്പ്, തിരുവാതിര, വിഭവസമൃദ്ധമായ ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാമത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. സ്പോർട്സ് കൺവീനർ ഒ.കെ. അനിൽ കുമാർ, ട്രഷറർ ബഷീർ അപ്പാടത്ത്, ഷംസുദ്ദീൻ നെടുമണ്ണിൽ, ലോക കേരളസഭാംഗം അനുര മത്തായി, ഷാജഹാൻ, മാർസോ, ജിതിൻ റോയ്, ദീപു ചാക്കോ, ഫെത ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ഷാജഹാൻ ഹസൈനാർ സ്വാഗതവും ജനറൽ സെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.