ഏഷ്യൻ കപ്പ് ഫുട്ബാൾ: ആത്മവിശ്വാസത്തോടെ ഇന്ത്യ
text_fieldsഅബൂദബി: ഏഷ്യൻ കപ്പ് ഫുട്ബാൾ മൽസത്തിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം അവശ േഷിക്കെ ഇന്ത്യൻ ടീം തികഞ്ഞ ആത്മവിശ്വസത്തിലാണ്. മൽസരത്തിനായി ഏറ്റവും ആദ്യം യു.എ.ഇ യിലെത്തിയ ഇന്ത്യൻ ടീം പത്ത് ദിവസത്തോളമായി കഠിനമായ പരിശീലനമാണ് നടത്തിയത്.
സുഖകരമായ കാലാവസ്ഥയിൽ മൈതാനത്തോട് ഇണങ്ങിയ കളിക്കാർ മികച്ച കളി പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ്. മറ്റ് ടീമുകളുമായി നിരവധി സന്നാഹ മൽസരങ്ങൾ കളിച്ചു കഴിഞ്ഞ ഇന്ത്യയുടെ ആദ്യ മൽസരം ജനുവരി ആറിന് തായ്ലാൻറുമായാണ്. അബൂദബി അൽ നഹ്യാൻ സ്റ്റേഡിയത്തിൽ വൈകിട്ട് 5.30 നാണ് മൽസരം ആരംഭിക്കുക. കരുത്തരാണ് തായ്ലാൻറ്. മികച്ച കളിക്കാരെ അണിനിരത്തുന്ന അവർ അതിവേഗത്തിലുള്ള നീക്കങ്ങളിലൂടെ എതിരാളികളെ വരുതിയിലാക്കാറാണ് പതിവ്.
എങ്കിലും കഠിനാധ്വാനത്തിലൂടെ അവരെ മറികടക്കാമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. സന്നാഹ മൽസരത്തിൽ ഒമാനെ ഗോൾ രഹിത സമനിലയിൽ പിടിച്ചു നിർത്താനായത് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, ഭാവി താരമായി വാഴ്ത്തപ്പെടുന്ന മിഡ് ഫീൽഡർ അനിരുദ്ധ് ഥാപ്പ, ഷാർപ്പ് ഷൂട്ടർ എന്ന് പേരെടുത്ത ജെജെ ലാൽപെഖുല എന്നിവരും മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ എന്നിവരുമാണ് ഇന്ത്യൻ ആരാധകരുടെ ആവേശം ഉയർത്തുന്നത്. ഗ്രൂപ്പ് എയിൽ ഉൾപ്പെടുന്ന ഇന്ത്യ യു.എ.ഇയോട് ജനുവരി 10 നും ബഹ്റൈനോട് 14 നും മൽസരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.