Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏഷ്യൻ കപ്പ്​: ഇന്ത്യ...

ഏഷ്യൻ കപ്പ്​: ഇന്ത്യ - യു.എ.ഇ മൽസരം ഇന്ന്​അബൂദബിയിൽ

text_fields
bookmark_border
ഏഷ്യൻ കപ്പ്​:  ഇന്ത്യ - യു.എ.ഇ മൽസരം ഇന്ന്​അബൂദബിയിൽ
cancel

അബൂദബി: ആര്​ ജയിച്ചാലും തോറ്റാലും ചങ്ക്​ പൊട്ടുന്ന അവസ്​ഥയിലാണ്​ യു.എ.ഇ. നിവാസികളായ ഇന്ത്യൻ ഫുട്​ബാൾ ആരാധക ർ. ​
ജനിച്ചു വളർന്ന നാടും പോറ്റി വളർത്തുന്ന നാടും തമ്മിൽ ജയിക്കാനായി മൽസരിക്കു​േമ്പാൾ ഇരു വശത്തും ചേരാനാവാ ത്ത നിസഹായാവസ്​ഥയിലാണവർ. സമനിലയിൽ പിരിയണമെന്ന്​ ആശിച്ചിട്ടും കാര്യമില്ല. നോക്ക്​ഒൗട്ട്​ റൗണ്ടിൽ വീണ്ടും പേ ാരാട്ടം കാണേണ്ടി വന്നേക്കാം.
ഏതായാലും സായിദ്​ സ്​പോർട്​സ്​ സിറ്റിയിലെ ഗാലറിയിൽ ഇന്ത്യക്കാർ നിറയുന്ന ഭാഗത ്തൊക്കെ​ സമ്മിശ്ര വികാരമായിരിക്കും ഉയരുകയെന്ന്​ ഉറപ്പ്​. യു.എ.ഇയെ തറപറ്റിക്കുക എന്നത്​ ഇന്ത്യക്ക്​ അൽപം ബുദ ്ധിമുട്ടുള്ള കാര്യമാണെങ്കിലും അസാധ്യമല്ലെന്നാണ്​ ആരാധകർ കരുതുന്നത്​. വലിയ ഇളക്കങ്ങൾ ഉണ്ടാക്കാതെയാണ്​ യു.എ.ഇയുടെ ആദ്യ മൽസരം അവസാനിച്ചത്​. എന്നാൽ ആദ്യ ജയത്തോടെ ഇന്ത്യ ഫുട്​ബാൾ ലോകത്തെത്തന്നെ അമ്പരപ്പിച്ചു​. ഇന്ത്യയും യു.എ.ഇയും 13 തവണ മൽസരിച്ചപ്പോൾ എട്ട്​ തവണ എമിറാത്തികളാണ്​ ജയിച്ചത്​.
രണ്ട്​ തവണ ഇന്ത്യയും ജേതാക്കളായി. മൂന്ന്​ കളികൾ സമനിലയിൽ അവസാനിച്ചു.

നെഞ്ച്​ വിരിച്ച്​ നീലക്കടുവകൾ
ചരിത്രം തിരുത്തിക്കുറിക്കുന്ന പ്രകടനമാണ്​ കഴിഞ്ഞ കുറച്ചു കാലമായി നീലക്കടുവകൾ എന്ന വിളിപ്പേരുള്ള ഇന്ത്യൻ ടീം നടത്തുന്നത്. ഏഷ്യൻ കപ്പിൽ ഇതുവരെയുള്ള തലവര മാറ്റി തായ്​ലാൻറിനെ ഒന്നിനെതിരെ നാല്​ ഗോളുകൾക്ക്​ തകർത്ത്​ ആദ്യ ജയം ആധികാരികമായിത്തന്നെ നേടിയതി​​​െൻറ ആത്​മവിശ്വാസവുമായാണ്​ ഇന്ത്യ ഇന്നിറങ്ങുന്നത്.
നിലവിൽ എ ഗ്രൂപ്പി​​​െൻറ തലപ്പത്താണ്​ ഇന്ത്യ. എങ്കിലും ഇന്ത്യയുടെ അനൗദ്യോഗിക ക്യാപ്​റ്റൻ സുനിൽ ഛേത്രിയടക്കമുള്ളവർ പറയുന്നത്​ യു.എ.ഇയെ അത്ര എളുപ്പത്തിൽ മറികടക്കാൻ പറ്റില്ലെന്നാണ്​. എല്ലാ തലത്തിലും മേധാവിത്തം പുലർത്തുന്ന കളിയാണ്​ ഇന്ത്യ തായ്​ലാൻറിനെതിരെ പുറത്തെടുത്തത്​. ഇതിന്​ നേതൃത്വം നൽകിയത്​ മലയാളിയായ ആഷിഖ്​ കുരുണിയനും. 90 മിനിറ്റും ഇൗ 21 കാരൻ എതിരാളികൾക്ക്​ തലവേദന സൃഷ്​ടിച്ചു. കളിയിൽ സുനിൽ ഛേത്രിയുമായുള്ള അപാര യോജിപ്പാണ്​ ആഷിഖി​​​െൻറ പ്രത്യേകത. ഇന്ത്യയുടെ രണ്ട്​ ഗോളുകളിലേക്ക്​ വഴി തുറന്നത്​ ഇൗ രണ്ട്​ കളിക്കാരും തമ്മിലെ ഏകോപനം മൂലമായിരുന്നു. കഴിഞ്ഞ കളിയിലെ കളിക്കാർ തന്നെയായിരിക്കും യു.എ.ഇക്കെതിരെയും മൽസരിക്കാൻ ഇറങ്ങുക. സുനിൽ ഛേത്രിയായിരിക്കും ഇക്കുറിയും ഇന്ത്യയുടെ തുരുപ്പ്​ ചീട്ട്​. 4-4-2 എന്ന ഫോർമേഷനായിരിക്കും ഇന്ത്യ സ്വീകരിക്കുക.

ഷോക്കേറ്റ ആതിഥേയർ
താരതമ്യേന ദുർബലരായ ബഹ്​റൈനോട്​ സമനില പിടിച്ചാണ്​ ഉദ്​ഘാടന മൽസരത്തിൽ യു.എ.ഇ. തടിതപ്പിയത്​. ഹോം ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ സ്വദേശികളുടെ നിറഞ്ഞ പിന്തുണയിൽ കളിച്ചിട്ടും എതിരാളികളായ ബഹ്​റൈനാണ്​ ആദ്യം ഗോളടിച്ചത്​. സമനിലയെങ്കിലും കിട്ടിയില്ലെങ്കിൽ സമനില തെറ്റുമെന്ന നിലയിലായിരുന്നു ടീമും കോച്ചും.
സത്യത്തിൽ ഇൗ ഷോക്കിൽ നിന്ന്​ അവർ മുക്തമായിട്ടുണ്ടോയെന്ന്​ സംശയമാണ്​. ഫിഫയുടെ ലോക റാങ്കിങ്ങിൽ 79 ാം സ്​ഥാനത്തുള്ള യു.എ.ഇ. എ ഗ്രൂപ്പിൽ നാലാം സ്​ഥാനത്താണുള്ളത്​. ഇനിയുള്ള മൽസരങ്ങൾ മികച്ച നിലയിൽ കളിച്ചാൽ മാത്രമെ യു.എ.ഇക്ക്​ നിലനിൽപ്പുള്ളൂ. നോക്കൗട്ട്​ ഘട്ടത്തിൽ എത്തിയാൽ പോലും ഇന്ത്യക്ക്​ അഭിമാനകരമാണ്. കാരണം ഇതിന്​ മുമ്പ്​ കളിച്ചപ്പോളൊന്നും ഇൗ നിലയിൽ എത്തിയിട്ടില്ല. എന്നാൽ മുമ്പ്​ ഉന്നത വിജയം നേടിയിട്ടുള്ള യു.എ.ഇക്ക്​ ലോകപ്പ്​ യോഗ്യതയെങ്കിലും നേടിയെങ്കിൽ മാത്രമെ അഭിമാനത്തിന്​ വകയുള്ളൂ. ഇത്​ നടക്കുമെന്ന്​ വലിയ ഉറപ്പില്ല. കഴിഞ്ഞ കളിയിൽ തികച്ചും അതൃപ്​തനാണ്​ യു.എ.ഇ. കോച്ച്​ ആൽബർ​േട്ടാ സാക്കിറോണി. പ്രത്യേകിച്ചും ആക്രമിച്ച്​ കളിക്കാനുള്ള ശേഷിക്കുറവിൽ. അഹ്​മ്മദ്​ ഖലീലിനെ പകരക്കാരനായി ഇറക്കിയപ്പോൾ മാത്രമാണ്​ യു.എ.ഇക്ക്​ ഗോൾ നേടാനായത്​. മിഡ്​ ഫീൽഡി​​​െൻറ ബലക്കുറവും യു.എ.ഇയെ അലട്ടുന്നുണ്ട്​. അതുകൊണ്ടുതന്നെ ഇന്ത്യ​െക്കതിരായ കളിയിൽ കൂടുതൽ മികച്ച മിഡ്​ഫീൽഡിനെ ഒരുക്ക​ുമെന്നാണ്​ സൂചന.
4-4-1-1 എന്ന ഘടനയിലായിരിക്കും യു.എ.ഇ. ഇന്ത്യയെ നേരിടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian footballuae footballAsian Cup
News Summary - asian cup: india x uae-uae-gulfnews
Next Story