ഏഷ്യൻ കപ്പ്: ചരിത്രമെഴുതാൻ യു.എ.ഇ
text_fieldsഅബൂദബി: ഏഷ്യൻ ഫുട്ബാളിെൻറ ചരിത്രത്തിൽ രണ്ടാം തവണ ഫൈനൽ പ്രവേശം നേടാൻ യു.എ.ഇയുട െ ഫുട്ബാൾ പട ചൊവ്വാഴ്ച ബൂട്ട് കെട്ടുന്നു. ക്വാർട്ടർ ഫൈനലിൽ ഏഷ്യൻ ഫുട്ബാളിലെ വമ് പന്മാരായ ആസ്ട്രേലിയയെ ഒറ്റ ഗോളിൽ െഞട്ടിച്ച യു.എ.ഇയുടെ യുവതാരങ്ങൾക്ക് ഖത്തറിന െതിരെയാണ് സെമിഫൈനൽ മത്സരം. വൈകുന്നേരം ആറിന് മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്ത ിലാണ് രണ്ട് ജി.സി.സി രാജ്യങ്ങളുടെ മുഖാമുഖം. ഏഷ്യൻ ഫുട്ബാളിലെ വൻശക്തികളെ പിന്ത ള്ളിയാണ് ക്വാർട്ടർ കടന്നെത്തിയതെന്ന ആത്മവിശ്വാസം ഇരു ടീമുകൾക്കുമുണ്ട്. എന്നാ ൽ, ആവേശഭരിതരായ സ്വന്തം കാണികളുടെ പിന്തുണ യു.എ.ഇക്ക് കൂടുതൽ ഗതിവേഗം നൽകും.
1996ൽ സ ്വന്തം മണ്ണിലെ കളിയിലായിരുന്നു യു.എ.ഇ ഫൈനലിലെത്തിയിരുന്നത്. വെല്ലുവിളികളുമുണ്ട് രണ്ട് സംഘത്തിനും. പരിക്കാണ് യു.എ.ഇയെ വിഷമിപ്പിക്കുന്നതെങ്കിൽ സസ്പെൻഷനാണ് ഖത്തറിെൻറ പ്രതിസന്ധി. മധ്യനിരക്കാൻ ഇസ്മാഇൗൽ ആൽ ഹമ്മാദി, പ്രതിരോധക്കാരൻ ജുമ മുഹമ്മദ്, ക്യാപ്റ്റൻ ഫാരിസ് ജുമ എന്നിവർ പരിക്കിെൻറ പിടിയിലാണ്. ഇവരിൽ ആരെയൊക്കെ കളത്തിലിറക്കാൻ പരിശീലകൻ ആൽബർേട്ടാ സക്കറോണിക്ക് സാധിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അതേസമയം, സസ്പെൻഷൻ തീർന്ന് മധ്യനിരയിലെ ഖമീസ് ഇസ്മാഇൗൽ തിരിച്ചെത്തുന്നത് ടീമിന് കരുത്താവും.
സസ്പെൻഷൻ കാരണം ഗോൾവേട്ടക്കാരാണ് കളത്തിന് പുറത്താവുന്നത് എന്നതാണ് ഏഷ്യൻ കപ്പ് ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായി സെമിയിലെത്തിയ ഖത്തറിന് ഭീഷണിയാവുന്നത്. മുൻ കളികളിൽ എതിർ ടീമിെൻറ വല കുലുക്കിയ ബസ്സാം അൽ റാവിയെയും അബ്ദുൽ അസീസ് ഹാതിമിനെയും സെമിഫൈനലിന് ഇറക്കാൻ പരിശീലകൻ ഫെലിക്സ് സാഞ്ചസിന് സാധിക്കില്ല. എന്നാൽ, ഒമർ മദീബോയുടെയും അബ്ദുൽ കരീം ഹസ്സെൻറയും വരവ് ഖത്തറിന് ആശ്വാസമാകും.
കണക്കിലെ കളികൾ
യു.എ.ഇ-ഖത്തർ ഫുട്ബാളിെൻറ കണക്കു പുസ്തകമെടുത്താൽ മനസ്സിൽ കൂട്ടി പറയാവുന്ന ലളിതമായ ഉത്തരം കണ്ടെത്താനാവില്ല. പരസ്പര ഏറ്റുമുട്ടലിെൻറയും ഫിഫ റാങ്കിെൻറയും ഗോൾ ശരാശരിയുടെയും സങ്കീർണ വഴികളെഴുതി പോയാൽ ജയ^പരാജയങ്ങളുടെ അനന്തമായ അനുപാതങ്ങൾ ശിഷ്ടമായി അവശേഷിക്കും.
ഫിഫ റാങ്കിങ്ങിൽ ഖത്തറിനേക്കാൾ (93) ഏറെ മുന്നിലാണ് യു.എ.ഇ (79). അതേസമയം, പരസ്പരം ഏറ്റുമുട്ടിയ മൊത്തം മത്സരങ്ങൾ നോക്കുേമ്പാൾ ഖത്തർ മുന്നിട്ട് നിൽക്കുന്നു. 27 നേർക്കുനേർ മത്സരങ്ങളിൽ 12 വിജയങ്ങൾ ഖത്തറിനൊപ്പം നിന്നപ്പോൾ യു.എ.ഇ വിജയിച്ചത് ഒമ്പതെണ്ണത്തിൽ. ആറെണ്ണം സമനിലയിൽ കലാശിച്ചു. എന്നാൽ, 2015ലെ ആസ്ട്രേലിയ ഏഷ്യൻ കപ്പിന് ശേഷം ഇരു ടീമുകളും പരസ്പരം കളിച്ചിട്ടില്ലെന്നത് മനക്കണക്കുകൾ അപ്രസക്തമാക്കുന്ന ഘടകമാണ്. അവസാനം കളിച്ച മത്സരത്തിൽ ഖത്തറിനെ യു.എ.ഇ തോൽപിച്ചത് 4-1 എന്ന വലിയ മാർജിനിൽ. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളികളും തോറ്റ് ശൂന്യമായ പോയൻറ് ബാസ്കറ്റുമായാണ് ഖത്തർ മടങ്ങിയത്. ഏഷ്യൻ കപ്പ് ചരിത്രത്തിലെ ഖത്തറിെൻറ ഏറ്റവും മോശം പ്രകടനമായിരുന്നു 2015ലേത്.
ഗോൾ തിളക്കം
ഇതു വരെ കളിച്ച അഞ്ച് കളികളിലും ഒരു ഗോൾ പോലും വഴങ്ങിയില്ലെന്നതാണ് ഖത്തറിനെ വ്യത്യസ്തമാക്കുന്നത്. നേടിയ ഗോൾ 12. ഗോൾകീപ്പർ സഅദ് അൽശീബ് ഉജ്ജ്വല പ്രകടനമാണ് ഖത്തർ പോസ്റ്റിന് കീഴിൽ കാഴ്ചവെക്കുന്നത്. ദക്ഷിണ കൊറിയക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അബ്ദുൽ അസീസ് ഹാതിം നേടിയ ഗോളാണ് ഖത്തറിെന വിജയിപ്പിച്ചത് എന്നതോടൊപ്പം ആ സ്കോർ നിലനിർത്തുന്നതിൽ സഅദ് അൽശീബ് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. അതേസമയം, യു.എ.ഇ നേടിയത് ഏഴ് ഗോളുകളാണ്. അഞ്ച് ഗോളുകൾ സ്വന്തം വലയിൽ വാങ്ങുകയും ചെയ്തു. ടൂർണമെൻറിൽ ഇതുവരെ കളിച്ച ഒരു കളിയിലും ഇരു ടീമുകളും തോറ്റിട്ടില്ല. യു.എ.ഇ ബഹ്റൈനോടും തായ്ലൻറിനോടും സമനില വഴങ്ങിയപ്പോൾ ഖത്തറാകെട്ട എല്ലാ കളികളും വിജയിച്ചു.
(അൽമോയസ്) അലി വേഴ്സസ് അലി (മബ്ഖൂത്)
രണ്ട് സൂപ്പർ സ്ട്രൈക്കർമാരുടെ മിന്നൽ നീക്കങ്ങൾക്കായി കാണികൾ കാത്തിരിക്കുന്ന മത്സരമായിരിക്കും യു.എ.ഇ^ഖത്തർ സെമിഫൈനൽ. ഗോൾവേട്ടയിൽ പുലികളായ രണ്ട് അലികൾ ^ യു.എ.ഇയുെട അലി മബ്ഖൂതും ഖത്തറിെൻറ അൽമോയസ് അലിയും. നാല് വർഷം മുമ്പ് ആസ്ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് ഫുട്ബാളിൽ അഞ്ച് ഗോളുകൾ നേടി സ്വർണ പാദുകം നേടിയ അലി മബ്ഖൂതാണ് ഇത്തവണ നിർണായക ഗോളുകൾ നേടി ടീമിനെ മുന്നോട്ട് നയിച്ചത്. ടൂർണമെൻറിലെ കഴിഞ്ഞ നാല് കളികളിലും അലി മബ്ഖൂത് ഗോൾ കണ്ടെത്തിയിട്ടുണ്ട്. ഖത്തറിനെതിരായ മത്സരത്തിൽ കൂടി ഗോൾ നേടിയാൽ ഏഷ്യൻ കപ്പിൽ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ഗോൾ നേടുന്ന പ്രഥമ കളിക്കാരൻ എന്ന അംഗീകാര മുദ്ര ഇൗ അൽ ജസീറ ക്ലബ് താരത്തിന് സ്വന്തമാകും.
അൽമോയസ് അലി ഇതുവരെ ഏഴ് ഗോളുകൾ സ്വന്തം പേരിലെഴുതി ചേർത്തിട്ടുണ്ട്. ഒരു ഗോൾ കൂടി നേടിയാൽ ഒരു ടൂർണമെൻറിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇറാനിയൻ മുൻ ഫുട്ബാളർ അലി ദായിയുടെ റെക്കോർഡിനൊപ്പമെത്തും അൽമോയസ് അലിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.