Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​ഷ്യ​ൻ മി​ക്സ​ഡ്​...

ഏ​ഷ്യ​ൻ മി​ക്സ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ്;അ​ര​ങ്ങൊ​രു​ക്കാൻ ദു​ബൈ

text_fields
bookmark_border
ഏ​ഷ്യ​ൻ മി​ക്സ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ്;അ​ര​ങ്ങൊ​രു​ക്കാൻ ദു​ബൈ
cancel

ആ​ദ്യ​മാ​യി ഏ​ഷ്യ​ൻ മി​ക്സ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ അ​ര​ങ്ങൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ദു​ബൈ. ലോ​ക ബാ​ഡ്​​മി​ന്‍റ​ണി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലാ​യി​രി​ക്കും ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ര​ങ്ങേ​റു​ക. എ​ക്സ്​​പോ സി​റ്റി​യി​ൽ ഫെ​ബ്രു​വ​രി 14 മു​ത​ൽ 19 വ​രെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 17 ടീ​മു​ക​ൾ കൊ​മ്പു​കോ​ർ​ക്കും. പി.​വി. സി​ന്ധു ന​യി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ മ​ത്സ​രം കാ​ണാ​ൻ എ​ക്സ​പോ സി​റ്റി​യി​ലേ​ക്ക്​ കാ​ണി​ക​ൾ ഒ​ഴു​കി​യെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലും എ​മി​റേ​റ്റ്​​സ്​ ബാ​ഡ്​​മി​ന്‍റ​ൺ ഫെ​ഡ​റേ​ഷ​നും സ​ഹ​ക​രി​ച്ചാ​ണ്​ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​യി​രി​ക്കും മ​ത്സ​രം. ഇ​ന്ത്യ, യു.​എ.​ഇ, മ​ലേ​ഷ്യ, ക​സാ​ഖി​സ്താ​ൻ ടീ​മു​ക​ൾ. ഗ്രൂ​പ്പ്​ ബി​യി​ലാ​ണ്. ഗ്രൂ​പ്പ്​ എ​യി​ൽ ചൈ​ന, കൊ​റി​യ, സിം​ഗ​പ്പൂ​ർ, ഉ​സ്​​ബെ​ക്കി​സ്താ​ൻ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും. ഇ​ന്തോ​നേ​ഷ്യ, താ​യ്​​ലാ​ൻ​ഡ്, ബ​ഹ്​​റൈ​ൻ, സി​റി​യ, ല​ബ​നാ​ൻ ടീ​മു​ക​ൾ ഗ്രൂ​പ്പ്​ സി​യി​ലും ജ​പ്പാ​ൻ, ചൈ​നീ​സ്​ താ​യ്​​പേ​യ്, ഹോ​ങ്​​കോ​ങ്, പാ​കി​സ്താ​ൻ ടീ​മു​ക​ൾ ഗ്രൂ​പ്പ്​ ഡി​യി​ലും മ​ത്സ​രി​ക്കു​ന്നു.

ദു​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ ഗ്രൂ​പ്പ്​ ന​റു​ക്കെ​ടു​പ്പ്​ ന​ട​ന്ന​ത്. പു​രു​ഷ, വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ്, മി​ക്സ​ഡ്​ ഡ​ബി​ൾ​സ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ഗ്രൂ​പ്പ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ശേ​ഷം നോ​ക്കൗ​ട്ട്​ മ​ത്സ​രം ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക്​ വേ​ൾ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടാം. ക​സാ​ക്കി​സ്താ​നെ​തി​രാ​യ മ​ത്സ​ര​ത്തോ​ടെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​യാ​ണം തു​ട​ങ്ങു​ന്ന​ത്. ഓ​രോ ഗ്രൂ​പ്പി​ലെ​യും ര​ണ്ട്​ ടീ​മു​ക​ൾ വീ​തം നോ​ക്കൗ​ട്ടി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടും. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും നോ​ക്കൗ​ട്ട്​ എ​തി​രാ​ളി​ക​ളെ തീ​രു​മാ​നി​ക്കു​ക. സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച ന​ട​ക്കും. ഫെ​ബ്രു​വ​രി 19നാ​ണ്​ ക​ലാ​ശ​പ്പോ​ര്. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച്​ വ​രെ മ​ത്സ​ര​ങ്ങ​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEAsian Mixed Badminton Championship
News Summary - Asian Mixed Badminton Championship
Next Story