അസം നരനായാട്ട്; മലയാളത്തിലുള്ള വിഡിയോ പങ്കുവെച്ച് ശൈഖ ഹിന്ദ്
text_fieldsദുബൈ: അസമിൽ കുടിയൊഴിപ്പിക്കലിന്‍റെ പേരിൽ പൊലീസ് നടത്തിയ നരനായാട്ടിന്‍റെ മലയാളത്തിലുള്ള വിഡിയോ ട്വിറ്ററിൽ പങ്കുവെച്ച് ഷാർജ രാജകുടുംബാംഗം ശൈഖ ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമി. വെടിയേറ്റ് വീണയാളുടെ മൃതദേഹത്തിൽ ഫോട്ടോഗ്രാഫർ ചവിട്ടുന്ന ദൃശ്യങ്ങളാണ് ശൈഖ ഹിന്ദ് പങ്കുവെച്ചത്. 'അക്രമികളിൽ നിന്ന് രക്ഷിക്ക് അള്ളാഹുവേ' എന്ന് മലയാളത്തിൽ പ്രാർഥിക്കുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. മുസ്ലിം ആയതിന്‍റെ പേരിൽ ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുകയാണെന്നും അയാളെ കൊല്ലുന്നത് പൊലീസും മാധ്യമപ്രവർത്തകനും ചേർന്നാണെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിനെതിരെയും ശൈഖ ഹിന്ദ് ട്വീറ്റ് ചെയ്തിരുന്നു. യോഗിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന്‍റെ പഴയ പത്ര കട്ടിങുമായാണ് ശൈഖ ഹിന്ദ് ട്വീറ്റ് ചെയ്തത്. സ്വതന്ത്രരായി ജീവിക്കാൻ സ്ത്രീകൾ പ്രാപ്തരല്ലെന്നും അവരുടെ ഊർജം നിയന്ത്രിക്കപ്പെടണമെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. ടൈംസിൽ വന്ന ഈ വാർത്തയാണ് ശൈഖ ഹിന്ദ് ട്വിറ്ററിൽ ഷെയർ ചെയ്തത്. ആരാണിയാൾ എന്നും ഇയാൾക്ക് എങ്ങിനെ ഇത് പറയാൻ കഴിയുന്നുവെന്നും ആരാണ് ഇയാൾക്ക് വോട്ട് ചെയ്തതെന്നും ട്വിറ്ററിലൂടെ ചോദിച്ചു. മുൻപും ഇന്ത്യയിലെ വിവിധ വിഷയങ്ങളിൽ ശൈഖ ഹിന്ദ് അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.