100 കുഞ്ഞുങ്ങൾക്ക് സൗജന്യ ശസ്ത്രക്രിയ ഒരുക്കി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ
text_fieldsദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആസ്റ്റർ വളൻറിയേഴ്സ് 100 കുഞ്ഞുങ്ങൾക്ക് സൗജന്യ ശസ്ത്രക്രിയ ഒരുക്കും. ഇന്ത്യയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് പദ്ധതിയെന്ന് ശിശുദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചു. 'സെക്കൻഡ് ലൈഫ്- ബിക്കോസ് ലിറ്റിൽ ലൈവ്സ് മാറ്റർ' എന്ന പേരിട്ട പദ്ധതി കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളിലാണ് തുടക്കം കുറിച്ചത്.
ശസ്ത്രക്രിയ നടത്തി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കാത്ത നിസ്സഹായാവസ്ഥയിൽ തുടരുന്ന ധാരാളം കുടുംബങ്ങൾക്ക് കൈത്താങ്ങും ജീവൻ രക്ഷിക്കാൻ സഹായകരമാകും പദ്ധതിയെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച പീഡിയാട്രിക് ശസ്ത്രക്രിയ വിഭാഗങ്ങളുടെ സേവനം ആസ്റ്ററിെൻറ ഓരോ ഹോസ്പിറ്റലുകളിലും ലഭ്യമാണ്. അതിനാൽ പദ്ധതിയെ അവതരിപ്പിക്കുന്നതിൽ അഭിമാനത്തോടൊപ്പം തന്നെ ആത്മവിശ്വാസവുമുണ്ട്. ഇതിലൂടെ കുഞ്ഞുങ്ങൾക്ക് ആരോഗ്യപൂർണമായ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷം നീളുന്ന പദ്ധതിയിലൂടെ ജീവന് ഭീഷണിയാകുന്ന രോഗങ്ങളെ അഭിമുഖീകരിക്കുകയും ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചു ലഭിക്കുന്നതുമായ ഏറ്റവും അർഹതപ്പെട്ടവർക്ക് ചികിത്സ ലഭ്യമാക്കും. അപ്പൻറിസൈറ്റിസ്, ഇൻറസ് സസ്പെൻഷൻ, എംപിയെമ, പീഡിയാട്രിക് യൂറോളജി ശസ്ത്രക്രിയകൾ മുതൽ മജ്ജ മാറ്റിവെക്കൽ, കരൾ മാറ്റിവെക്കൽ, ഹൃദയ ശസ്ത്രക്രിയകൾ, വൃക്ക മാറ്റിവെക്കൽ തുടങ്ങിയവ ഉൾപ്പെടെ സങ്കീർണമായ ശസ്ത്രക്രിയകൾ വരെ പദ്ധതിയിൽ ഉൾപ്പെടുമെന്ന് ആസ്റ്റർ കേരള ആൻഡ് ഒമാൻ-റീജനൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.
ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ, സന്നദ്ധസേവന പ്രവർത്തകർ, സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയുമാണ് ശസ്ത്രക്രിയക്കാവശ്യമായ സാമ്പത്തിക പിന്തുണ കണ്ടെത്തുന്നത്. അർഹരായവരെ കണ്ടെത്താനായി കൃത്യമായ മാനദണ്ഡങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.
സാമൂഹിക- സാമ്പത്തിക വശങ്ങൾ, ബി.പി.എൽ വിഭാഗം, ചികിത്സയിലൂടെ ജീവിതം തിരിച്ച് ലഭിക്കാനുള്ള സാധ്യത എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുഴുവൻ സമയവും പ്രവർത്തന നിരതമായ ഹെൽപ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. നമ്പർ: +91 9633 620 660.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.