ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഖിസൈസിൽ പുതിയ ആശുപത്രി ആരംഭിക്കും
text_fieldsദുബൈ: ജി.സി.സിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, ദുബൈയിലെ അൽ ഖിസൈസ് പുതിയ മെഡ്കെയർ റോയൽ ഹോസ്പിറ്റൽ ആരംഭിക്കുന്നു. ദുബൈ ഡെവലപ്മെന്റ്സാണ് 334,736 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന 126 കിടക്കകളുള്ള ആശുപത്രിയുടെ നിർമാതാക്കൾ. 20 മെഡ്കെയർ മെഡിക്കൽ സെന്ററുകൾക്കൊപ്പം ദുബൈയിലെ നാലാമത്തെയും യു.എ.ഇയിലെ അഞ്ചാമത്തെയും മെഡ്കെയർ ആശുപത്രിയാണിത്. ആശുപത്രി നിർമാണത്തിനായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയറും ദുബൈ ഡെവലപ്മെന്റ്സും കരാറിൽ ഒപ്പുവെച്ചു. 2023 ഡിസംബറോടെ ആശുപത്രി പ്രവർത്തനക്ഷമമാകും.
ന്യൂറോ സർജറി, ഗ്യാസ്ട്രോ എൻട്രോളജി, ഓർത്തോപീഡിക്സ്, സ്പോർട്സ് പരിക്കുകൾ, മിനിമലി ഇൻവേസിവ് സർജറി തുടങ്ങിയ ക്വാട്ടർനറി കെയർ സേവനങ്ങളോടൊപ്പം, ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ, ന്യൂക്ലിയർ മെഡിസിൻ, ഓങ്കോളജി റേഡിയേഷൻ തുടങ്ങിയ നൂതന പരിചരണങ്ങളും ആശുപത്രി വാഗ്ദാനം ചെയ്യും. രണ്ട് കെട്ടിട സമുച്ചയങ്ങൾ ഉൾക്കൊള്ളുന്നതാണ് ആശുപത്രി. ആറ് നിലകളിലായി പരന്നുകിടക്കുന്ന ഒരു പാർക്കിങ് കെട്ടിടവും (ഏ+6) മൂന്ന് നിലകളിലായുള്ള (ഏ+3) പ്രധാന ആശുപത്രി കെട്ടിടവും ഉൾപ്പെടുന്നതാണിത്. ദുബൈയിലെ സമ്പന്നരായ ജനങ്ങൾക്കിടയിൽ പ്രത്യേക പരിചരണത്തിന്റെ ആവശ്യകത ഗണ്യമായി വർധിച്ചുവരുന്നതായി മനസ്സിലാക്കുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.