ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ് അവാർഡ്: ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു
text_fieldsദുബൈ: മേയ് 12ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബൈയില്‍ പ്രഖ്യാപിക്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ്‌സിന്‍റെ വിദഗ്ധ ഗ്രാൻഡ് ജൂറിയെ പ്രഖ്യാപിച്ചു. സിറ്റ്‌സര്‍ലൻഡിലെ ഇന്‍റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ്-ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഹോവാര്‍ഡ് കാറ്റണ്‍, ഗ്ലോബല്‍ എച്ച്.ഐ.വി പ്രിവന്‍ഷന്‍ കോയലിഷന്‍ കോചെയര്‍പേഴ്‌സനും ഗവണ്‍മെന്‍റ് ഓഫ് ബോട്സ്വാനയുടെ മുന്‍ ആരോഗ്യമന്ത്രിയും പാര്‍ലമെന്‍റ് അംഗവുമായ പ്രഫ. ഷെയ്‌ലത്‌ലോ, ഡബ്ല്യൂ.എച്ച്.ഒ കൊളാബറേറ്റിങ് സെന്‍റര്‍ ഫോര്‍ നഴ്‌സിങ് അഡ്ജന്‍ക്റ്റ് പ്രഫസർ ജെയിംസ് ബുക്കാന്‍, സിറ്റ്‌സര്‍ലൻഡ് ആസ്ഥാനമായ യുനൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്‍റ് പ്രോഗ്രാമിന്‍റെ റിസിലിയന്‍സ് ടു ഡിസാസ്റ്റേഴ്സ് ആൻഡ് കോണ്‍ഫ്ലിക്റ്റ്‌സ് ഗ്ലോബല്‍ സപ്പോര്‍ട്ട് ബ്രാഞ്ച് ആക്ടിങ് ഹെഡ് മുരളി തുമ്മാരുകുടി, ജമൈക്ക ആസ്ഥാനമായ കരീബിയന്‍ വള്‍നറബ്ള്‍ കമ്യൂണിറ്റീസ് കോഅലീഷന്‍ (സി.വി.സി) എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കരോലിന്‍ ഗോമസ് എന്നിവരാണ് ജൂറിയില്‍.
നഴ്സിങ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തെത്തുന്ന ഒരാള്‍ക്ക് 2,50,000 ഡോളറിന്‍റെ ഗാന്‍റ് പ്രൈസാണ് സമ്മാനം. ഒമ്പത് ഫൈനലിസ്റ്റുകള്‍ക്കും അവാര്‍ഡുകൾ നൽകും. കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കുന്നതിനും സന്ദര്‍ശിക്കുക: www.asterguardians.com
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.