ആസ്റ്റര്‍ ഗ്രൂപ് ചീഫ് ഓഫ് സര്‍വിസ് എക്സലന്‍സായി ഡേവിഡ് ബൗച്ചറെ നിയമിച്ചു
text_fieldsദുബൈ: ഉപയോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള സേവനം വ്യാപകമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഗ്രൂപ് ചീഫ് ഓഫ് സര്‍വിസ് എക്സലൻസായി ഡേവിഡ് ബൗച്ചറെ നിയമിച്ചതായി അധികൃതർ അറിയിച്ചു. സ്ഥാപനത്തിെൻറ സ്ട്രാറ്റജി ലീഡര്‍ഷിപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് രോഗി, ഉപഭോക്തൃ കേന്ദ്രിതമായ സംസ്കാരം വളര്ത്തിയെടുക്കുന്നതിെൻറ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റും.
ആരോഗ്യ സംരക്ഷണ രംഗത്ത് ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നായി ആസ്റ്ററിനെ മാറ്റുന്നതിന് സ്ഥാപനത്തിെൻറ ശക്തി കൂടുതല്‍ വർധിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പന് പ്രത്യാശ പ്രകടിപ്പിച്ചു. ആസ്റ്ററിെൻറ ഭാഗമാവുന്നതില്‍ ഏറെ സന്തോഷവാനാണെന്ന് ഡേവിഡ് ബൗച്ചര്‍ പറഞ്ഞു.
ബാങ്കോക്കിലെ ബുംറുംന്ഗ്രാഡ് ഇൻറര്‍നാഷനല്‍ ഹോസ്പിറ്റലില്‍ ചീഫ് ബിസിനസ് ട്രാന്സ്ഫോര്മേഷന് ഓഫിസറായാണ് അദ്ദേഹം ഇതിനു തൊട്ടുമുമ്പ് സേവനമനുഷ്ഠിച്ചത്. കൊളംബിയയിലെ യു.സി.ഐ മെഡിക്കല്‍ അഫിലിയേറ്റുകളുടെ പ്രസിഡൻറും സി.ഒ.ഒയും ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാള്‍സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ്, ദി ഇക്കണോമിസ്റ്റ്, യു.എസ് ന്യൂസ് ഉള്‍പ്പെടെ 250 ലധികം പത്രങ്ങളും ജേര്‍ണലുകളും ഡേവിഡിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.