ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് -ലോകമൊട്ടുക്കുമുള്ള നഴ്സുമാർക്ക് ആദരം
text_fields2021ൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ നാന്ദി കുറിച്ച ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ അവാർഡ് ആഗോളവ്യാപകമായി നഴ്സുമാർ പകർന്നുനൽകുന്ന അദ്വിതീയവും നിസ്തുലവുമായ സേവനങ്ങളെ ആഘോഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 2023നെ അപേക്ഷിച്ച് 50 ശതമാനം വർധനയുമായി 202 രാജ്യങ്ങളിൽനിന്ന് 78,000 അപേക്ഷകരാണ് ഇത്തവണ ഉണ്ടായിരുന്നത്. രോഗി പരിചരണം, നഴ്സിങ് നേതൃത്വം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ആരോഗ്യപരിചരണ രംഗത്തെ നൂതനത്വങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സ്വാധീനവുമായി നഴ്സുമാർ നൽകിവരുന്ന അവിശ്വസനീയ സമർപണത്തിന്റെ സാക്ഷ്യമായിരുന്നു ഈ വർഷത്തെ പുരസ്കാരദാന ചടങ്ങ്.
ഈ ആരോഗ്യ പരിരക്ഷ ഹീറോകൾക്ക് അംഗീകാരം നൽകുന്നതിന്റെ പ്രാധാന്യം ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപൻ ഊന്നിപ്പറയുന്നു. ‘‘മരിയ വിക്ടോറിയ ജുവാൻ നഴ്സിങ് വൈശിഷ്ട്യത്തിന്റെ അത്യുദാത്ത നികഷങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ആരോഗ്യ പരിചരണ രംഗത്ത് ലോകമൊട്ടുക്കുമുള്ള സമൂഹത്തിന് പ്രചോദനമാണവർ. ആസ്റ്ററിൽ ഞങ്ങൾ വിശ്വസിക്കുന്നത് ആരോഗ്യ പരിരക്ഷയുടെ നട്ടെല്ലാണ് നഴ്സുമാർ എന്നാണ്. അനുതാപത്തോടെ പരിചരണം നൽകുന്നതിനൊപ്പം മൊത്തം ആരോഗ്യ പരിരക്ഷ സംവിധാനത്തിലും അവർ മാതൃകപരമായ പങ്ക് വഹിക്കുന്നു.
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്സ് സ്ഥാപിതമാകുന്നത് ജീവിതങ്ങളെ സ്വാധീനിച്ച് എല്ലാറ്റിനും ഉപരിയായും അതീതമായും കർമനിരതരായി നഴ്സുമാർ ലോകമൊട്ടുക്കും നൽകിവരുന്ന, എന്നാൽ പലപ്പോഴും അഗണ്യമായി മാറ്റിനിർത്തപ്പെടുന്ന സേവനങ്ങളെ ആദരിക്കാനാണ്. അവസാന റൗണ്ടിലെത്തിയ 10 ഫൈനലിസ്റ്റുകളും, എന്നല്ല, ഈ വർഷം അപേക്ഷ നൽകിയ 78,000 പേരും സ്വന്തം രോഗികൾക്ക് പ്രത്യേകിച്ചും സ്വന്തം രാജ്യത്തെ നഴ്സുമാരുടെ സമൂഹത്തിന് പൊതുവായും മഹത്തായ സേവനങ്ങൾ അർപിച്ചവരാണ്. ഈ ആരോഗ്യപരിരക്ഷ ഹീറോകളെ ആദരിക്കാനും ആഘോഷിക്കാനുമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.