ആസ്റ്റർ ഗാർഡിയൻസ് 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു
text_fieldsദുബൈ: 2.50 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാർഡിന്റെ 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കാത്തി ക്രിബെന്‍ പിയേഴ്സ് (യു.എ.ഇ), ക്രിസ്റ്റീന്‍ മവിയ സമി (കെനിയ), ഗ്ലോറിയ ഇറ്റ്സെല് സെബായ്യൊ (പനാമ), ജിന്‍സി ജെറി (അയർലൻഡ്), ലിലിയന് യൂ സ്യൂവ് മീ (സിംഗപ്പൂർ), മാര്‍ഗരറ്റ് ഹെലെന് ഷെപ്പേര്‍ഡ് (ഇംഗ്ലണ്ട്), മൈക്കല്‍ ജോസഫ് ഡിന് (ഫിലിപ്പൈൻസ്), ശാന്തി തെരേസ ലക്ര (ഇന്ത്യ), തെരേസ ഫ്രാഗ (പോർചുഗൽ), വില്‍സണ്‍ ഫുങ്കമേസ ഗ്വെസ്സ (താന്‍സനിയ) എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.
202ലധികം രാജ്യങ്ങളില്‍ നിന്നായി അവാര്‍ഡിന് രജിസ്റ്റര്‍ ചെയ്ത 52,000 നഴ്സുമാരില്നിന്നാണ് 10 പേരെ തിരഞ്ഞെടുത്തത്. സ്ക്രീനിങ്-ജൂറിയും ഗ്രാന്‍ഡ് ജൂറിയും ഏണസ്റ്റ് ആൻഡ് യങ് എൽ.എൽ.പിയുമാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.
ദശലക്ഷക്കണക്കിന് നഴ്സുമാര്‍ ഓരോ ദിവസവും രോഗികളെ സേവിക്കുന്നുണ്ടെന്നും അവരുടെ അര്‍പ്പണബോധത്തെ അംഗീകരിക്കുന്നതിനും ജോലിയെ പ്രചോദിപ്പിക്കുന്നതിനുമുള്ള മാര്‍ഗമായാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിനെ കാണുന്നതെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഫൈനലിസ്റ്റുകളില്‍ ഓരോരുത്തര്‍ക്കും അവര്‍ കടന്നുവന്ന ശ്രദ്ധേയമായ പാതയുണ്ട്. കൂടാതെ അവരെല്ലാം ഈ രംഗത്ത് അതുല്യമായ സംഭാവനകള്‍ നല്കിയവരാണ്. എല്ലാവർക്കും വിജയാശംസകൾ നേരുന്നതായും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
അവസാന റൗണ്ടില്‍, അടുത്ത ആഴ്ച മുതല്‍ ഓരോ നഴ്സുമാര്‍ക്കും വേണ്ടിയുള്ള പൊതുവോട്ടിങ് ആരംഭിക്കും. തുടര്‍ന്ന് ഗ്രാന്‍ഡ് ജൂറി അംഗങ്ങളുമായി അഭിമുഖവും നടക്കും. വിജയിയെ മേയ് 12ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ലണ്ടനിലെ ക്വീന്‍ എലിസബത്ത് -2 സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.