ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് പുരസ്കാരം; അടുത്ത എഡിഷൻ ലണ്ടനിൽ
text_fieldsദുബൈ: കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്റെ അടുത്ത എഡിഷൻ ലണ്ടനിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. 250,000 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്കാരമാണിത്. നഴ്സിങ് രംഗത്തെ മികവിനായി ഏര്‍പ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള അവാര്‍ഡുകളിലൊന്നാണിത്.
ആഗോള തലത്തില്‍ മെഡിക്കല്‍ സമൂഹവും പൊതുജനങ്ങളും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്ത പുരസ്കാരമായി ആസ്റ്റർ ഗാർഡിയൻസ് അവാർഡ് മാറിയതായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
ഈ വര്‍ഷം ദുബൈയില്‍ നടന്ന ആദ്യ പതിപ്പിന്റെ അവാര്‍ഡ്ദാന ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചതിനുശേഷം അവാര്‍ഡ് ദാന ചടങ്ങിന്റെ രണ്ടാം പതിപ്പ് അടുത്ത വര്‍ഷം യൂറോപ്പില്‍ നടത്താന്‍ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു. ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളില്നിന്നുള്ളവരുടെയും ലോകമെമ്പാടുമുള്ള നഴ്സുമാരുടെയും വൻ പങ്കാളിത്തം അവാര്‍ഡിന്റെ പുതിയ പതിപ്പില്‍ പ്രതീക്ഷിക്കുന്നതായും ആസാദ് മൂപ്പന് വ്യക്തമാക്കി.
www.asterguardians.com വഴി ഇംഗ്ലീഷ്, മന്ദാരിന്‍, ഹിന്ദി, സ്പാനിഷ്, ഫ്രഞ്ച്, അറബിക് തഗാലോഗ് എന്നീ ഭാഷകളില്‍ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് 2023ന് രജിസ്ട്രേഡ് നഴ്സുമാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
നഴ്സുമാര്‍ക്ക് ഒരു പ്രൈമറി മേഖലയിലും രണ്ട് സെക്കൻഡറി മേഖലകളിലും അപേക്ഷിക്കാം. പേഷ്യന്റ് കെയര്‍, നഴ്സിങ് ലീഡര്ഷിപ്, നഴ്സിങ് എജുക്കേഷന്‍, സോഷ്യല്‍-കമ്യൂണിറ്റി സർവിസ്, റിസര്‍ച്, ഇന്നൊവേഷന് എന്നിവയാണ് സെക്കൻഡറി മേഖലകള്‍. ഇതുവരെ 184 രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാര്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.