ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ബംഗളൂരുവിൽ
text_fieldsദുബൈ: പ്രമുഖ ആരോഗ്യ പരിചരണ സേവനദാതാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സംഘടിപ്പിക്കുന്ന ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് 2024ന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 15 വരെ നീട്ടി. 130ലധികംരാജ്യങ്ങളിലെ നഴ്സുമാരിൽനിന്ന് 40,000ത്തിലധികം രജിസ്ട്രേഷനുകളാണ് ഇത്തവണ ലഭിച്ചത്. ഡിസംബർ 15 വരെ www.asterguardians.com വഴി നാമനിർദേശം സമർപ്പിക്കാം.
2024 മേയിൽ ബംഗളൂരുവിലാണ് അവാർഡിന്റെ മൂന്നാംപതിപ്പ് നടക്കുന്നത്. ഈ വർഷം ലണ്ടനിൽ നടന്ന അവാർഡിന്റെ രണ്ടാംപതിപ്പിൽ യു.കെയിൽ നിന്നുള്ള നഴ്സ് മാർഗരറ്റ് ഹെലൻ ഷെപ്പേർഡായിരുന്നു അവാർഡ് ജേതാവ്. 2,50,000 ഡോളറാണ് സമ്മാനത്തുക.
‘നഴ്സുമാർ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ നിശബ്ദ നായകന്മാരാണെന്നും അവർ രോഗികളോട് പ്രകടിപ്പിക്കുന്നത് സമാനതകളില്ലാത്ത കരുതലും പ്രതിബദ്ധതയുമാണെന്നും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.