Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​സ്റ്റ​ര്‍...

ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​യി​ൽ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ കേ​ന്ദ്രം

text_fields
bookmark_border
ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​യി​ൽ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ കേ​ന്ദ്രം
cancel
camera_alt

മ​ൻ​ഖൂ​ലി​ലെ ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​യി​ൽ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ കേ​ന്ദ്രം ഉ​ദ്​​ഘാ​ട​ന​ത്തി​നെ​ത്തി​യ ബോ​ക്സി​ങ് താ​രം മേ​രി കോം ​ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം

ദു​ബൈ: മ​ൻ​ഖൂ​ലി​ലെ ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ഒ​ളി​മ്പി​ക് ബോ​ക്‌​സി​ങ് ഇ​തി​ഹാ​സ​വും മു​ന്‍ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ മേ​രി കോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ല്‍മു​ട്ട്, സ​ന്ധി മാ​റ്റി​വെ​ക്കു​ന്ന റോ​സ റോ​ബോ​ട്ടി​ക്​ നീ ​ജോ​യ​ന്‍റ്​ റി​പ്ലേ​സ്​​മെ​ന്‍റ്​ സം​വി​ധാ​ന​മാ​ണ്​ ഇ​വി​ട​ത്തെ സ​വി​ശേ​ഷ​ത. ഇ​ത് ശ​സ്ത്ര​ക്രി​യ​യു​ടെ കൃ​ത്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും പി​ഴ​വി​ല്ലാ​താ​ക്കി അ​പ​ക​ട​സാ​ധ്യ​ത കു​റ​ക്കു​ക​യും ചെ​യ്യും.

യു.​എ.​ഇ​യി​ലെ ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ആ​ദ്യ​ത്തെ റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ കേ​ന്ദ്ര​മാ​ണി​ത്. ‘റോ​സ’ ശ​സ്ത്ര​ക്രി​യ​യി​ല്‍ പ്രീ​ഓ​പ​റേ​റ്റി​വ് സി.​ടി സ്‌​കാ​ന്‍ ഉ​പ​യോ​ഗി​ച്ച് കാ​ല്‍മു​ട്ടി​ന്‍റെ ത്രീ​ഡി മോ​ഡ​ല്‍ സൃ​ഷ്ടി​ച്ച് വ്യ​ക്തി​ഗ​ത​വും കൃ​ത്യ​വു​മാ​യ ശ​സ്ത്ര​ക്രി​യ സ​മീ​പ​നം സാ​ധ്യ​മാ​ക്കു​ന്നു. ത​ത്സ​മ​യ ഡേ​റ്റ​യും ശ​സ്ത്ര​ക്രി​യ ന​ട​പ​ടി​ക​ളി​ലെ പ്ര​തി​ക​ര​ണ​വും അ​പ്പ​പ്പോ​ള്‍ ല​ഭ്യ​മാ​ക്കി കൃ​ത്യ​മാ​യ ഇം​പ്ലാ​ന്‍റ്​ പൊ​സി​ഷ​നി​ങ് ഉ​റ​പ്പാ​ക്കു​ന്നു.

ഇ​ത് ശ​സ്ത്ര​ക്രി​യ പി​ശ​കു​ക​ള്‍ കു​റ​ക്കു​ക​യും സ​ന്ധി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. ഓ​രോ രോ​ഗി​യു​ടെ​യും സ​വി​ശേ​ഷ ശ​രീ​ര ഘ​ട​ന​ക​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ പ്ര​ത്യേ​കം രൂ​പ​പ്പെ​ടു​ത്തി​യ ചി​കി​ത്സ പ​ദ്ധ​തി​ക​ള്‍ക്ക് റോ​ബോ​ട്ടി​ക് പി​ന്തു​ണ സ​ഹാ​യി​ക്കു​ന്നു. ഇ​ത് ശ​സ്ത്ര​ക്രി​യ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള ഫ​ലം മെ​ച്ച​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsaster mims
News Summary - Aster Hospital Mankhool introduces cutting-edge Robotic Orthopedic Centre
Next Story