പ്രസവചികിത്സ: ആഗോള സമ്മേളനം നടത്തി ആസ്റ്റർ
text_fieldsദുബൈ: ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്സ് ആദ്യ ഗ്ലോബല്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കോണ്‍ഫറന്‍സ് ദുബൈയിൽ സംഘടിപ്പിച്ചു. ‘ആരോഗ്യ പരിപാലകരെ പരിപോഷിപ്പിക്കുക’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനം ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി മേഖലയിലെ ആരോഗ്യപരിചരണ പ്രഫഷനലുകള്‍ക്കിടയില്‍ മെഡിക്കല്‍ പരിജ്ഞാനം വർധിപ്പിക്കാനും സഹകരണം വളര്‍ത്താനും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കപ്പെട്ടത്.
ഈ മാസം എട്ടിന് നടന്ന സമ്മേളനത്തിൽ 11ലധികം അന്താരാഷ്ട്ര വിദഗ്ധ പ്രഭാഷകരും ജി.സി.സിയിൽ നിന്നുള്ള 275ലധികം ഡോക്ടര്‍മാരും പങ്കെടുത്തു. ഗൈനക്കോളജിയിലും ഒബ്സ്റ്റട്രിക്സിലുമുള്ള പുരോഗതികള്‍, ക്ലിനിക്കല്‍ ഒബ്സ്റ്റട്രിക്സ്, യൂറോജിനക്കോളജി, റീപ്രൊഡക്ടിവ് മെഡിസിന്, ഗര്ഭപിണ്ഡം, ലാപ്രോസ്കോപ്പിക്, ഹിസ്റ്ററോസ്കോപ്പിക് നടപടിക്രമങ്ങള്‍ എന്നിവയിലെ അപ്ഡേറ്റുകള് ഉള്‍പ്പെടെ നിരവധി വിഷയങ്ങളിലെ സെഷനുകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു സമ്മേളനം.
‘ബഹുമുഖ സമീപനത്തിലൂടെ ആരോഗ്യ പരിചരണ രംഗത്തെ നവീകരിക്കാനാണ് ശ്രമിക്കുന്നതെന്നും മികച്ച മെഡിക്കല്‍ വിദഗ്ധരുടെ പങ്കാളിത്തത്തോടെ മെഡിക്കല്‍ പ്രഫഷനലുകള്‍ക്കിടയില്‍ അറിവുപങ്കിടല്‍ പ്രോത്സാഹിപ്പിക്കുന്ന ഗ്ലോബല്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കോണ്‍ഫറന്‍സ് -2024 പോലുള്ള ഉദ്യമങ്ങളിലൂടെ ആരോഗ്യ സംരക്ഷണ രംഗത്തെ ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പന് പറഞ്ഞു. ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.