വാഹന യാത്രക്കാർക്ക് ആശ്വാസമായി ആസ്റ്റർ ഇഫ്താർ കിറ്റുകൾ
text_fieldsദുബൈ: റമദാനില്‍ യു.എ.ഇയിലെ വാഹന യാത്രികര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ദുബൈ പൊലീസുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ ധാരണയിലെത്തി. റമദാൻ മാസത്തിൽ ഒന്നര ലക്ഷം കിറ്റുകൾ വിതരണം ചെയ്യാനാണ് തീരുമാനം.
13 സ്ഥലങ്ങളിൽ ദിവസേന 5,000 ഫുഡ് ബോക്സുകൾ എത്തിക്കും. ഇതിനായി ആസ്റ്ററിലെ 300ലധികം വളന്റിയർമാർ സേവനനിരതരാകും. അഞ്ചാം വർഷമാണ് ആസ്റ്റർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത്.
ദാബി, റാസല്‍ഖൈമ, അജ്മാന് എന്നിവിടങ്ങളിലാണ് ഭക്ഷ്യകിറ്റ് വിതരണം. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിലെ സന്നദ്ധപ്രവര്‍ത്തകര്‍ തയാറാക്കിയ ബോക്സുകളില്‍ ഈത്തപ്പഴം, വെള്ളം, കേക്ക്, ജ്യൂസ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. വൈകുന്നേരത്തെ തിരക്കിനിടയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ ഇഫ്താര്‍ കിറ്റുകളുടെ വിതരണം.
ഇഫ്താര്‍ വേളയില്‍ വീട്ടിലേക്ക് പോകുന്നവരോ യാത്രയിലുള്ളവരോ ആയ ആളുകള്‍ സമയത്തിന് നോമ്പ് തുറക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. തിരക്കേറിയ ട്രാഫിക്കില്‍ ഇഫ്താര്‍ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുമ്പോള്‍ ഇത് യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഈ ഉദ്യമത്തിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ കിറ്റുകള്‍ ആളുകളെ കൃത്യസമയത്ത് നോമ്പ് തുറക്കാന്‍ പ്രാപ്തരാക്കുന്നതായും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം, 30 ദിവസങ്ങളിലായി 1,17,000 ഇഫ്താര്‍ ബോക്സുകളാണ് വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.