ആസ്റ്റര്‍ യു.എ.ഇയില്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് ക്ലിനിക് ആരംഭിച്ചു
text_fieldsദുബൈ: ഹൃദയസ്തംഭന ചികിത്സക്കായി ആസ്റ്റർ ഹോസ്പിറ്റൽസ് യു.എ.ഇയിൽ അഡ്വാൻസ്ഡ് ഹാർട്ട് ക്ലിനിക് ആരംഭിച്ചു. മുതിര്‍ന്ന കാര്‍ഡിയോളജി സ്പെഷലിസ്റ്റുകളുടെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ഹൃദയസ്തംഭനമുണ്ടായ രോഗികള്‍ക്ക് ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താനും ജീവഹാനി തടയാനും ക്ലിനിക്കിലൂടെ പിന്തുണയും സഹായവും നല്‍കും. യു.എ.ഇയില്‍ ഹൃദയരോഗ പരിചരണത്തിന് സ്പെഷലൈസ്ഡ് സൗകര്യങ്ങള്‍ കുറവാണ്. ഈ സാഹചര്യത്തിലാണ് ഹൃദയസംബന്ധ രോഗങ്ങളുടെ വിദഗ്ധ പരിചരണത്തിനായി ആസ്റ്ററിലെ സീനിയര്‍ കാര്‍ഡിയോളജി സ്പെഷലിസ്റ്റുകള്‍ ചേര്‍ന്ന് വിപുലമായ ഹാര്‍ട്ട് ക്ലിനിക് ആരംഭിക്കുന്നത്.
രോഗനിര്‍ണയം, മരുന്നിലൂടെ ഉചിതമായ പരിചരണം, സമയബന്ധിതമായ ഇടപെടല്‍, ആവശ്യമെങ്കില്‍ ശസ്ത്രക്രിയ പരിചരണം എന്നീ സേവനങ്ങള്‍ ക്ലിനിക് ഉറപ്പാക്കുന്നു.ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലെ കാര്‍ഡിയോളജി സ്പെഷലിസ്റ്റ് ഡോ. സച്ചിന് ഉപാധ്യായ, ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസിലെ കാര്‍ഡിയോളജി സ്പെഷലിസ്റ്റ് ഡോ. അബ്ദുൽ റഊഫ് മാലിക് എന്നിവര്‍ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് ക്ലിനിക്കിന് നേതൃത്വം നല്‍കും. കണ്‍സൽട്ടന്റ് ഇന്റര്‍വെന്‍ഷനൽ കാര്‍ഡിയോളജിസ്റ്റ് ഡോ. നവീദ് അഹമ്മദ്, കാര്‍ഡിയോളജി സ്പെഷലിസ്റ്റ് ഡോ. റാസി അഹമ്മദ്, ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി സ്പെഷലിസ്റ്റ് ഡോ. കൃഷ്ണ സരിന്, കാര്‍ഡിയോളജി സ്പെഷലിസ്റ്റ് ഡോ. നെഗിന് മൊലാസാഡെ, ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി സ്പെഷലിസ്റ്റ് ഡോ. അനില്‍ പി. കുമാര്‍, കണ്‍സൽട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ദേബബ്രത ഡാഷ്, കാര്‍ഡിയോളജി സ്പെഷലിസ്റ്റ് ഡോ. യോഗീശ്വരി വെല്ലൂര്‍ സത്യനാരായണന് എന്നിവരടങ്ങുന്ന ടീം പിന്തുണ നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.