Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബുർജിൽ തെളിഞ്ഞു,...

ബുർജിൽ തെളിഞ്ഞു, ആസ്​റ്ററിന്‍റെ പുതിയ ലോഗോ

text_fields
bookmark_border
ബുർജിൽ തെളിഞ്ഞു, ആസ്​റ്ററിന്‍റെ പുതിയ ലോഗോ
cancel

ദുബൈ: ആസ്​റ്റർ ഡി.എം ഹെൽത്ത്​കെയറി​െൻറ പുതിയ കോർപറേറ്റ്​ ലോഗോ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ്​ ഖലീഫയിൽ തെളിഞ്ഞു. 35ാം വാർഷികം ആഘോഷിക്കുന്നതിന്​ '1987 മുതല്‍ ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍' എന്ന് അടയാളപ്പെടുത്തുന്ന പുതിയ കോര്‍പ്പറേറ്റ് ലോഗോ ഐഡൻറിറ്റിയാണ്​ ബുർജിൽ ​പ്രകാശനം ചെയ്​തത്​. ഇതോടൊപ്പം 'കെയര്‍ ഈസ് ജസ്​റ്റ് ആന്‍ ആസ്​റ്റര്‍ എവേ' എന്ന കാമ്പയി​നും തുടക്കമായി. ഇതി​െൻറ ഭാഗമായി 455 സ്ഥാപനങ്ങളിലൂടെ ആരോഗ്യ സംരക്ഷണം വീട്ടുപടിക്കല്‍ എത്തിക്കും. ആസ്​റ്റർ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ബുർജിലെ ചടങ്ങത്​.

1987-ല്‍ ബർദുബൈയിലെ ​ക്ലിനിക്കായി ആരംഭിച്ച ആസ്​റ്ററി​െൻറ 35ാം വാർഷികമാണിത്​. 27 ആശുപത്രികള്‍, 126 ക്ലിനിക്കുകള്‍, ലാബുകള്‍, 302 ഫാര്‍മസികള്‍ എന്നിവ ഉള്‍പ്പെടുന്ന വമ്പൻ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നായി ഉയർന്നു.

യു.എ.ഇ എന്ന രാജ്യത്ത്​ ക്ലിനിക്ക്​ തുടങ്ങിയതാണ്​ ത​െൻറ വിജയരഹസ്യമെന്ന്​ ഡോ. ആസാദ്​ മൂപ്പൻ പറഞ്ഞു. രോഗികളും ഉപഭോക്താക്കളും സ്്ഥാപനത്തിലര്‍പ്പിക്കുന്ന ഉറപ്പിലൂടെയും വിശ്വാസത്തിലൂടെയുമുണ്ടാക്കിയ നേട്ടങ്ങളില്‍ സന്തോഷവാനാണ്​. ഉപഭോക്താക്കളുമായി കൂടുതല്‍ അടുത്തുനില്‍ക്കാന്‍ ഉദ്ദേശിച്ചാണ് 'കെയര്‍ ഈസ് ആന്‍ ആസ്​റ്റര്‍ എവേ' ക്യാംപയിന്‍ ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ഭിന്നശേഷിക്കാരായ 150 പേര്‍ക്ക് ജോലി നല്‍കാൻ ആസ്​റ്റര്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

ആസ്​റ്റര്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് രോഗികള്‍ക്ക് സൗജന്യവും സബ്സിഡി നിരക്കിലുള്ളതുമായ ചികിത്സ നല്‍കുന്നത് തുടരും. ഇതി​െൻറ ഭാഗമായി ആഫ്രിക്ക, ഇറാഖ്, ഇന്ത്യ എന്നിവിടങ്ങളില്‍ മൂന്ന്​ ആസ്​റ്റര്‍ വോളണ്ടിയേഴ്‌സ് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലെയും ജി.സി.സിയിലെയും ആസ്​റ്റര്‍ ആശുപത്രികളുമായി നേരിട്ടുള്ള ബന്ധത്തിലൂടെ ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് രോഗനിര്‍ണ്ണയവും ചികിത്സയും ലഭ്യമാക്കാന്‍ അവിടെ അഞ്ച്​ ആസ്​റ്റര്‍ വോളണ്ടിയേഴ്‌സ് ടെലിഹെല്‍ത്ത് സേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ആസ്​റ്റര്‍ പദ്ധതിയിടുന്നു. ആഫ്രിക്കയിലെ സോമാലിലാന്‍ഡിലേക്കും ഇറാഖിലേക്കുമുള്ള രണ്ട് വാഹനങ്ങളുടെ ലോഞ്ചിങ്ങ് ദുബൈയില്‍ നടന്ന ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലി​െൻറ പ്രതിനിധിയായി പങ്കെടുത്ത കോണ്‍സുല്‍ താദു മാമു, വൈസ് പ്രസിഡൻറ് ഓഫ് സോമാലി ലാന്‍ഡി​െൻറ ഓഫീസ് പ്രതിനിധിയായ ഹുസൈന്‍ അല്‍ ഇഷാഖി, റിപബ്ലിക്ക് ഓഫ് സോമാലി ലാന്‍ഡ് ഹെല്‍ത്ത് ഡവലപ്‌മെൻറ് മന്ത്രാലയ പ്രതിനിധിയായ ഡോ. സഖരിയ ദാഹിര്‍, ഇറാഖി റെഡ് ക്രസൻറ് സൊസൈറ്റി പ്രസിഡൻറ് ഡോ. യാസീന്‍ അല്‍ മമൗരി എന്നിവര്‍ നിര്‍വ്വഹിച്ചു. ദ ബിഗ് ഹേര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മറിയം അല്‍ ഹമ്മാദി, അറബ് ഹോപ് മേക്കേര്‍സ് 2020 വിജയിയായ അഹ്മദ് അല്‍ ഫലാസി, ഗവണ്‍മെൻറ് ഓഫ് ദുബൈയുടെ ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസി​െൻറ ഡോ. ഒമര്‍ അല്‍ സഖാഫ്, ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് ആൻറ് കോര്‍പറേറ്റ് അഫേഴ്‌സ് മേധാവി ടി.ജെ. വില്‍സണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aster DM Healthcare
News Summary - Aster new logo in burj khalifa
Next Story