Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്ത്രീ​...

സ്ത്രീ​ ​െതാഴി​ലാ​ളി​ക​ള്‍ക്കാ​യി മെ​ഡി​ക്ക​ല്‍, വെ​ല്‍ന​സ് ക്യാ​മ്പൊ​രു​ക്കി ആ​സ്റ്റ​ർ

text_fields
bookmark_border
സ്ത്രീ​ ​െതാഴി​ലാ​ളി​ക​ള്‍ക്കാ​യി മെ​ഡി​ക്ക​ല്‍, വെ​ല്‍ന​സ് ക്യാ​മ്പൊ​രു​ക്കി ആ​സ്റ്റ​ർ
cancel

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​ന്‍റെ ആ​ഗോ​ള സി.​എ​സ്.​ആ​ര്‍ മു​ഖ​മാ​യ ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്​​സ്​ അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബൈ സോ​നാ​പു​രി​ലെ ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍ മു​ഹൈ​സി​ന​യി​ല്‍ മ​ള്‍ട്ടി-​സ്‌​പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ല്‍, വെ​ല്‍ന​സ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ജെം​സ്, അ​ബെ​ല കോ, ​അ​ല്‍ ഗു​റൈ​ര്‍, ഇ​നോ​ക്, എ​ന്നി​വ​യു​ടെ സോ​നാ​പു​ര്‍ ക്യാ​മ്പു​ക​ളി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ 150 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഈ ​ഉ​ദ്യ​മം പ്ര​യോ​ജ​ന​പ്പെ​ട്ടു. വ​ര്‍ഷ​ങ്ങ​ളാ​യി അ​ധഃ​സ്ഥി​ത​രാ​യ സ്ത്രീ​ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്‌​സി​ന്‍റെ സേ​വ​നം ഇ​തു​വ​രെ 500ല​ധി​കം സ്ത്രീ​ക​ള്‍ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​സ്റ്റ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍മാ​രും ജീ​വ​ന​ക്കാ​രും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍കി. എ​ല്ലാ ആ​സ്റ്റ​ര്‍, ആ​ക്സ​സ് സ്ഥാ​പ​ന​ങ്ങ​ളി​ലും മെ​ഡി​ക്ക​ല്‍ ബി​ല്ലു​ക​ളി​ല്‍ നി​ര​ക്കി​ള​വ് ല​ഭി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​ത്യേ​ക പ്രി​വി​ലേ​ജ് കാ​ര്‍ഡു​ക​ളും സ​മ്മാ​നി​ച്ചു.

ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത സ്ത്രീ​ക​ളി​ല്‍ പ​ല​രും സ്വ​ന്തം കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജി​വി​തം സ​മ്മാ​നി​ക്കാ​ന്‍ പ്ര​യ​ത്‌​നി​ക്കു​ന്ന​വ​രാ​ണെ​ന്നും മി​ക​ച്ച ആ​രോ​ഗ്യം ഏ​തൊ​രു കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ന​ട്ടെ​ല്ലാ​ണെ​ന്നും ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ ഡെ​പ്യൂ​ട്ടി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലീ​ഷ മൂ​പ്പ​ന്‍ പ​റ​ഞ്ഞു. സം​ഗീ​ത വി​നോ​ദ പ​രി​പാ​ടി​ക​ള്‍, ഗെ​യി​മു​ക​ള്‍, വെ​ല്‍ന​സ് പ്രോ​ഗ്രാ​മു​ക​ള്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenscampAster medical
News Summary - Aster organizes medical and wellness camp for womens
Next Story