ആസ്റ്റര്‍ ഫാര്‍മസി മരുന്നു വിപണനത്തിന് ഡോ. റെഡ്ഡീസുമായി കരാർ
text_fieldsദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ റീട്ടെയില്‍ വിഭാഗമായ ആസ്റ്റര്‍ ഫാര്‍മസി ഹൈദരാബാദ് ആസ്ഥാനമായ ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യ ലിമിറ്റഡുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു. മരുന്നുകള്‍ ജി.സി.സി മേഖലയില്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് കരാര്‍.
ഡോ. റെഡ്ഡീസ് ആസ്റ്റര്‍ ഫാര്‍മസിയുടെ വിപണന, വിതരണ വിഭാഗമായ ആല്‍ഫ വണ്ണിനായി തെറപ്പി മേഖലകളില്‍ മരുന്നുകള്‍ നിർമിക്കുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യും. ആല്‍ഫ വണ്‍ യു.എ.ഇയിലുടനീള വിതരണം ചെയ്യും. ദുബൈയില്‍ നടന്ന ആഗോള ആരോഗ്യസംരക്ഷണ പ്രദര്‍ശനമായ അറബ് ഹെല്‍ത്തിലാണ് ഇരു സ്ഥാപനങ്ങളും കരാറില്‍ ഒപ്പുവെച്ചത്.
പ്രാപ്യമായ ചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. ഡോ. റെഡ്ഡീസ് ലാബുമായുള്ള പങ്കാളിത്തം ജി.സി.സിയിലെ മികച്ച ചുവടുവെപ്പായി കാണുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആസ്റ്റർ ഫാർമസി വിപുലീകരണ പ്രവൃത്തികള്‍ തുടരുകയാണെന്ന് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന് പറഞ്ഞു.
ഉന്നത നിലവാരമുള്ള സംവിധാനം ഉപയോഗിച്ച് കൂടുതൽ രോഗികൾക്ക് സഹായമെത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എ.പി.ഐ ആൻഡ് സര്‍വിസസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഇന്ത്യ സി.ഇ.ഒ ദീപക് സപ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.