Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മ​യോ​മ നീ​ക്കി ആ​സ്റ്റ​ര്‍

text_fields
bookmark_border
ജെ​സീ​ക ഡെ​ലി​സ് സാ​ൻ​റോ​സ്​ ഡോ. ​ക​രോ​ലി​ന്‍ ആ​ല്‍ഫി​ന്‍ ജെ​നി​ത​യോ​ടൊ​പ്പം
cancel
camera_alt

ജെ​സീ​ക ഡെ​ലി​സ് സാ​ൻ​റോ​സ്​ ഡോ. ​ക​രോ​ലി​ന്‍ ആ​ല്‍ഫി​ന്‍ ജെ​നി​ത​യോ​ടൊ​പ്പം

ദു​ബൈ: സ​ങ്കീ​ര്‍ണ​വും അ​പൂ​ര്‍വ​വു​മാ​യ മ​യോ​മ രോ​ഗ​ത്തി​ന്​ വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി ആ​സ്റ്റ​ര്‍ ഹോ​സ്പി​റ്റ​ല്‍ മ​ന്‍ഖൂ​ല്‍. ഡോ. ​ക​രോ​ലി​ന്‍ ആ​ല്‍ഫി​ന്‍ ജെ​നി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍, ഒ​ബ്സ്റ്റ​ട്രി​ക്‌​സ് ആ​ന്‍ഡ് ഗൈ​ന​ക്കോ​ള​ജി സ്‌​പെ​ഷ​ലി​സ്റ്റു​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ല്‍ 33കാ​രി​യാ​യ ഫി​ലി​പ്പീ​നോ വ​നി​ത ജെ​സീ​ക ഡെ​ലി​സ് സാ​ൻ​റോ​സാ​ണ് സു​ഖം​പ്രാ​പി​ച്ച​ത്. 2011ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചു​തു​ട​ങ്ങി​യി​രു​ന്നു. ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന, ആ​ര്‍ത്ത​വ ര​ക്ത​സ്രാ​വം, ശ​രീ​ര​ഭാ​രം കു​റ​യ​ല്‍ എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ അ​ല്‍ റി​ഗ്ഗ​യി​ലെ ഒ​രു ക്ലി​നി​ക്കി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​ബ്സ്റ്റെ​ട്രി​ക്സ് ആ​ന്‍ഡ് ഗൈ​ന​ക്കോ​ള​ജി​യി​ല്‍ പ​രി​ച​യ​സ​മ്പ​ന്ന​യാ​യ ഡോ. ​ക​രോ​ലി​ന്‍ 22 x 10 സെ.​മീ. വ​ലു​പ്പ​മു​ള്ള​തും മൂ​ന്നു കി​ലോ ഗ്രാം ​ഭാ​ര​മു​ള്ള​തു​മാ​യ ഒ​രു വ​ലി​യ മ​യോ​മ സാ​ന്നി​ധ്യം അ​വ​രി​ല്‍ ക​ണ്ടെ​ത്തി. ഇ​ത് സാ​ൻ​റോ​സി​ന്‍റെ ഗ​ര്‍ഭ​പാ​ത്ര​ത്തി​ന്‍റെ പി​ന്‍ഭാ​ഗ​ത്തെ ഭി​ത്തി​യി​ല്‍നി​ന്ന് ഉ​യ​ര്‍ന്നു​വ​രു​ന്ന നി​ല​യി​ലാ​യി​രു​ന്നു. 45 കി​ലോ മാ​ത്ര​മു​ള്ള രോ​ഗി​യി​ല്‍ ഇ​ത് ഹൈ​പ്പോ​കോ​ണ്‍ഡ്രി​യം വ​രെ (വാ​രി​യെ​ല്ലി​ന്റെ താ​ഴെ) വ​രെ നീ​ണ്ടു. ഇ​വ​രി​ല്‍ ക​ണ്ടെ​ത്തി​യ മ​യോ​മ ശ​രാ​ശ​രി​യേ​ക്കാ​ള്‍ വ​ലു​താ​യി​രു​ന്നു, എ​ട്ടു മാ​സം ഗ​ര്‍ഭി​ണി​യാ​യ സ്ത്രീ​യു​ടെ വ​യ​റി​നോ​ട് സാ​മ്യ​മു​ള്ള നി​ല​യി​ലാ​യി​രു​ന്ന മ​യോ​മ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം​ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAstersurgeryMyoma
News Summary - Aster removed the myoma surgically.
Next Story