മയസ്തീനിയ ഗ്രാവിസ് ബാധിച്ച രോഗിയെ രക്ഷിച്ച് ആസ്റ്റർ
text_fieldsഡോ. അക്ത ത്രിവേദി, ഡോ. രാജേഷ് വിജയ് കുമാർ
ദുബൈ: അസാധാരണ നിലയിലുള്ള മയസ്തീനിയ ഗ്രാവിസ് (എം.ജി) ബാധിച്ച രോഗിക്ക് മികച്ച ചികിത്സ ലഭ്യമാക്കി ഖിസൈസിലെ ആസ്റ്റർ ക്ലിനിക്. സ്പെഷലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. അക്ത ത്രിവേദിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. 38 വയസ്സുള്ള ഒരു ഏഷ്യൻ സ്ത്രീക്കാണ് മയസ്തീനിയ ഗ്രാവിസിന്റെ അസാധാരണവും വിചിത്രവുമായ സാഹചര്യം കണ്ടെത്തിയത്.
കഴിഞ്ഞ ആറു മാസമായി രണ്ട് കൺപോളകളും തൂങ്ങിക്കിടക്കുന്നതിനൊപ്പം ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിലും രോഗി പ്രയാസപ്പെട്ടിരുന്നു. അൽ നഹ്ദ ഷാർജയിലെ ആസ്റ്റർ ക്ലിനിക്കിലെ ഇന്റേണൽ മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. രാജേഷ് വിജയ് കുമാറിന്റെ വിലയിരുത്തലോടെയാണ് രോഗിയുടെ അതിജീവന യാത്ര ആരംഭിച്ചത്.
പിന്നീട് വിശദമായ ന്യൂറോളജിക്കൽ വിലയിരുത്തലിനായി ഖിസൈസിലെ ആസ്റ്റർ ക്ലിനിക്കിലെ സ്പെഷലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ. അക്ത ത്രിവേദിയെ റഫർ ചെയ്തു. ഇവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധനയിലൂടെയാണ് രോഗി സുഖം പ്രാപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.