സീറോ പ്ലാസ്റ്റിക് ദൗത്യം ശക്തമാക്കി ആസ്റ്റർ
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: സീറോ പ്ലാസ്റ്റിക്കിലേക്കുള്ള മാറ്റം ശക്തമാക്കി ആസ്റ്റർ ഫാർമസി. മൂന്നു വർഷത്തിനിടെ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ആസ്റ്റർ ക്ലിനിക്കുകളിൽ ഉപയോഗിച്ചത് 7.4 ദശലക്ഷം പേപ്പർ ബാഗുകൾ. 2020ലാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ഗ്രീൻ ചോയ്സ് ഉദ്യമത്തിന്റെ ഭാഗമായി ആസ്റ്റർ ഫാർമസി സീറോ പ്ലാസ്റ്റിക് ദൗത്യങ്ങൾ അവതരിപ്പിച്ചത്.
യു.എ.ഇയുടെ ഹരിത അജണ്ട 2023ന്റെ ഭാഗമായി രാജ്യത്തിന്റെ കാർബൺ ബഹിർഗമനതോത് മണിക്കൂറിൽ 100 കിലോവാട്ടിന് താഴെയായി കുറക്കുകയെന്ന ലക്ഷ്യത്തിനായാണ് ശ്രമം. പ്ലാസ്റ്റിക് മലിനീകരണം കുറക്കാനുള്ള യു.എ.ഇ സർക്കാറിന്റെ ശ്രമങ്ങളെ പിന്തുണച്ച്, സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കളാൽ നിർമിച്ച ഇന്റീരിയർ സൗകര്യങ്ങളാണ് ആസ്റ്റർ ഫാർമസി ഉപയോഗിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ മാത്രം പുനരുപയോഗ ഊർജങ്ങളുടെ ഉപയോഗത്തിലൂടെ അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ വ്യാപനം കുറക്കാനായി. അഞ്ചു വർഷമായി യു.എന്നിന്റെ10 സുസ്ഥിരത വികസന ലക്ഷ്യങ്ങളെ സ്ഥാപനത്തിന്റെ പ്രധാന പ്രവർത്തനങ്ങളിലേക്ക് സംയോജിപ്പിക്കാനായതായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഈ വർഷത്തെ മാലിന്യ പുനരുപയോഗത്തിൽ 76,555 കി.ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളും 4,46,977 കി.ഗ്രാം പേപ്പർ മാലിന്യങ്ങളും 5,506 കി.ഗ്രാം ഇ-മാലിന്യവും ഉൾപ്പെടുന്നു. ബയോ മെഡിക്കൽ, പ്ലാസ്റ്റിക്, ഭക്ഷണം, ലോഹങ്ങൾ, പേപ്പർ, ഹാർഡ്ബോർഡ് എന്നിവയുൾപ്പെടെയാണ് സ്ഥാപനത്തിന്റെ മാലിന്യ സംസ്കരണ രീതികൾ എന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.