കുട്ടികളില്‍ ആരോഗ്യ ശീലം പ്രോത്സാഹിപ്പിക്കാൻ ആസ്റ്റര്‍ സൂപ്പര്‍ പവര്‍ പദ്ധതി
text_fieldsദുബൈ: ആസ്റ്റര്‍ ക്ലിനിക്സ് യു.എ.ഇയിലെ കുട്ടികള്‍ക്കിടയില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് ആസ്റ്റര്‍ സൂപ്പര്‍ പവര്‍ പ്രോജക്ട് അവതരിപ്പിച്ചു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കുട്ടികളുടെ ആരോഗ്യം കൈകാര്യം ചെയ്യുന്നതില്‍ രക്ഷിതാക്കളെ പിന്തുണക്കുകയാണ് ലക്ഷ്യം.
ആസ്റ്റര്‍ സൂപ്പര്‍ പവര്‍ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ആറ് സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെ പരിചയപ്പെടുത്തും. ഓരോ കഥാപാത്രവും ആരോഗ്യം, ക്ഷേമം എന്നിവയെ പ്രതിനിധീകരിക്കുന്നു. ജലാംശത്തെ സൂചിപ്പിക്കുന്ന ഹൈഡ്രോ ഹീറോ, ദന്ത ശുചിത്വത്തിനുള്ള ഫ്ലാഷിങ് ഫ്ലോസ്, ശാരീരിക പ്രവര്‍ത്തനത്തിനുള്ള മൈറ്റി മാന്‍.
മാനസികാരോഗ്യത്തിന് മിസ് ബ്രെയിനി, പോഷകാഹാരത്തിന് ഗ്രീന്‍ ഗോബ്ലര്‍, കൈകളുടെ ശുചിത്വത്തിന് ജെം സാപ്പര്‍ എന്നിങ്ങനെ ഈ കഥാപാത്രങ്ങള്‍ അവശ്യ ആരോഗ്യ ആശയങ്ങളെ രസകരവും സംവേദനാത്മകവുമായ അനുഭവങ്ങളാക്കി മാറ്റും.
പദ്ധതിയുടെ ഭാഗമായി, സെപ്റ്റംബര്‍ 22ന് ആസ്റ്റര്‍ ക്ലിനിക്സ് യു.എ.ഇയുടെ എല്ലാ യൂനിറ്റുകളിലും ഒരു പ്രത്യേക സൂപ്പര്‍ ഹീറോ-തീം ഇവന്റ് സംഘടിപ്പിക്കും. ഈ ദിവസം കുട്ടികള്‍ക്ക് എക്സ്ക്ലൂസിവ് സമ്മാനം സ്വന്തമാക്കാന്‍ കഴിയുന്ന ഒരു ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്ക്ഷോപ്പും അവതരിപ്പിക്കും.
സൂപ്പര്‍ പവര്‍ പ്രോജക്ടിന്റെ ഭാഗമായി ആസ്റ്റര്‍ ക്ലിനിക്കുകള്‍ യു.എ.ഇയിലെ തിരഞ്ഞെടുത്ത ആസ്റ്റര്‍ ക്ലിനിക്കുകളിലും ആസ്റ്റര്‍ ഫാര്‍മസികളിലും കുട്ടികള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന സൗകര്യവും നല്‍കും. കൂടാതെ കുട്ടികളുടെ കണ്‍സള്‍ട്ടേഷനുകളും വാക്സിനേഷനുകളും പോലുള്ള ആരോഗ്യ സേവനങ്ങളും കുട്ടികളുടെ ശാരീരിക ക്ഷമത ഉറപ്പാക്കാന്‍ രൂപകൽപന ചെയ്തിരിക്കുന്ന എക്സ്ക്ലൂസിവ് ബാക്ക്-ടു-സ്കൂള്‍ പാക്കേജുകളും ആസ്റ്റര്‍ ക്ലിനിക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.
3-4 ദിവസം കാമ്പയിൻ നീണ്ടു നിൽക്കും. ശിശു ആരോഗ്യ-പ്രതിരോധ കാമ്പയിൻ അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്കുകളുടെ സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.