ഹൃദയ ധമനികളിലെ തടസ്സം നീക്കുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആസ്റ്റര്‍
text_fieldsദുബൈ: ഹൃദയ ധമനികളിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി നൂതനമായ ഡിസോള്‍വബ്ള്‍ സ്‌റ്റെൻറ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ദുബൈയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍. 10 മില്ലിമീറ്ററില്‍ താഴെ വലുപ്പമുള്ള മുഴകള്‍ രൂപപ്പെടുന്നത് മൂലം ഹൃദയ ധമനിളില്‍ കാണുന്ന ചെറിയ തടസ്സങ്ങളാണ് ഡിസ്‌ക്രീറ്റ് കൊറോണറി സ്റ്റെനോസിസ് എന്നറിയപ്പെടുന്നത്. ദുബൈയിലെ ആസ്റ്റര്‍ ക്ലിനിക്കിലെത്തിയ രോഗിയെ മന്‍ഖൂലിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് ഇൻറര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. നവീദ് അഹമ്മദിന് റഫര്‍ ചെയ്തു. 90 ശതമാനം കടുത്ത കൊറോണറി സ്റ്റെനോസിസ് ബാധിച്ച അവസ്ഥയിലായിരുന്നു. ഹൃദയത്തിെൻറ മൂന്ന് പ്രധാന ധമനികളിലൊന്നില്‍ 90 ശതമാനം തടസ്സമുണ്ടായിരുന്നു. ഇതേ തുടർന്നാണ് സ്‌റ്റെൻറ് ഉപയോഗിച്ചുളള ചികിത്സക്ക് തീരുമാനിച്ചത്. കാര്‍ഡിയാക് സ്റ്റെൻറുകളിലെ ഏറ്റവും നൂതനമായ രീതികളിലൊന്നും എളുപ്പം തടസ്സങ്ങളെ അലിയിച്ചുകളയുന്നതുമായ 'മാഗ്മാരിസ്'നടപടിക്രമമാണ് ഇതിനായി ഉപയോഗപ്പെടുത്തിയതെന്ന് ഡോ. നവീദ് അഹ്മദ് പറഞ്ഞു.
രോഗികളുടെ സുരക്ഷക്കും സൗഖ്യത്തിനും സുപ്രധാന പരിഗണനയാണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് നല്‍കുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻറ് ക്ലിനിക്‌സ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.മുന്‍പ് ഉപയോഗിച്ചിരുന്ന സ്റ്റെൻറുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ സ്‌റ്റെൻറ് രീതിക്ക് കൂടുതല്‍ മെച്ചപ്പെട്ട രോഗമുക്തി നിരക്ക് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം നടത്തിയ ആന്‍ജിയോഗ്രാമിനുശേഷം ധമനിയിലെ രക്തയോട്ടത്തിെൻറ നല്ല ഫലങ്ങളാണ് രോഗിയില്‍ കണ്ടത്. രോഗിയെ അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.