Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആ​സ്റ്റ​ര്‍...

ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്‌​സ് അ​ഞ്ചാ​മ​ത്​ ‘ദി​വാ’ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്‌​സ് അ​ഞ്ചാ​മ​ത്​ ‘ദി​വാ’ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്‌​സ് ദി​വാ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക്​ ബോ​ക്‌​സ​ർ മേ​രി​കോം, ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ഗ്രൂ​പ് സി.​ഇ.​ഒ​യു​മാ​യ അ​ലീ​ഷ മൂ​പ്പ​ൻ എ​ന്നി​വ​ർ

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ ദു​ബൈ അ​മി​റ്റി യൂ​നി​വേ​ഴ്‌​സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യു​ള്ള സം​രം​ഭ​മാ​യ ആ​സ്റ്റ​ര്‍ വ​ള​ന്റി​യേ​ഴ്‌​സ് ദി​വാ പ്രോ​ഗ്രാ​മി​ന്‍റെ അ​ഞ്ചാം പ​തി​പ്പ് സം​ഘ​ടി​പ്പി​ച്ചു.

‘ഇ​ന്ന​ത്തെ വ​നി​ത​ക​ളും: അ​ഭി​ലാ​ഷ​ങ്ങ​ളു​ടെ വേ​ഗ​ത്തി​ലു​ള്ള പൂ​ര്‍ത്തീ​ക​ര​ണ​വും’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക്​ ബോ​ക്‌​സ​റും മു​ന്‍ രാ​ജ്യ​സ​ഭ അം​ഗ​വു​മാ​യ മേ​രി കോ​മും ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും ഗ്രൂ​പ് സി.​ഇ.​ഒ​യു​മാ​യ അ​ലീ​ഷ മൂ​പ്പ​നും പ​​ങ്കെ​ടു​ത്തു.

ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ർ ഗ്രൂ​പ് ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റും ഗ്രൂ​പ്​ ചീ​ഫ് ക്വാ​ളി​റ്റി ഓ​ഫി​സ​റു​മാ​യ ഡോ. ​മാ​ല​തി അ​ര്‍ശ​ന​പാ​ലൈ, ദു​ബൈ അ​മി​റ്റി യൂ​നി​വേ​ഴ്‌​സി​റ്റി പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ​സ​ര്‍ ര​ഫീ​ദ് അ​ല്‍ഖ​ദ്ദാ​ര്‍, ഡീ​ന്‍ എ​ച്ച്.​എ.​എ​സ് ഡോ. ​രാ​ജ്‌​നീ​ഷ് മി​ശ്ര, പ്രോ​ഗ്രാം മീ​ഡി​യ സ്റ്റ​ഡീ​സി​ലെ ഡോ. ​സീ​മ സാം​ഗ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്ത്രീ​ക​ൾ അ​സാ​ധാ​ര​ണ ശ​ക്തി​യു​ള്ള​വ​രാ​ണെ​ന്നും അ​വ​രു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ക്കാ​യി പ്ര​യ​ത്നി​ച്ച് അ​തി​ലൂ​ടെ അ​തു​ല്യ​മാ​യ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​നാ​യി ഏ​ത് ത​ട​സ്സ​ങ്ങ​ളെ​യും മ​റി​ക​ട​ക്കാ​ന്‍ ക​ഴി​വു​ള്ള​വ​രാ​ണെ​ന്നും മേ​രി കോം ​പ​റ​ഞ്ഞു.

ലിം​ഗ സ​മ​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​ർ മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന സ്ത്രീ​ക​ള്‍ക്ക് മാ​നേ​ജീ​രി​യ​ല്‍ പ​ദ​വി​ക​ളി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍കാ​ന്‍ പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ലീ​ഷ മൂ​പ്പ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asteruaenews
News Summary - Aster Volunteers organizes fifth ‘Diva’ program
Next Story