പ്രമേഹ ബോധവത്കരണവും പരിശോധനയുമായി ആസ്റ്റര്‍ വളൻറിയേഴ്സ്
text_fieldsദുബൈ: പ്രമേഹത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിന് അവസരമൊരുക്കാനും ലക്ഷ്യമിട്ട് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിെൻറ സി.എസ്.ആര്‍ മുഖമായ ആസ്റ്റര്‍ വളൻറിയേഴ്സ് അബ്ബോട്ട്, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്ക്‌സ്, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍സ് ആൻഡ് മെഡിക്കല്‍ സെൻററുകള്‍ എന്നിവയുമായി സഹകരിച്ച് പ്രമേഹബോധവത്കരണ വാരാചരണം തുടങ്ങി.
ഇതിെൻറ ഭാഗമായി യു.എ.ഇയിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, മെഡ്‌കെയര്‍ ഹോസ്പിറ്റല്‍സ്, മെഡിക്കല്‍ സെൻററുകള്‍ എന്നിവിടങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സൗജന്യമായി പ്രമേഹത്തിനുള്ള എച്ച്.ബി.എ1 സി പരിശോധനകള്‍ ലഭ്യമാക്കും. രണ്ടു ദശലക്ഷം ദിർഹം മൂല്യമുള്ള 9000 സൗജന്യ പ്രമേഹപരിശോധനകളാണ് ലക്ഷ്യമിടുന്നത്. രണ്ടുമൂന്ന് മാസത്തെ ശരാശരി ചരിത്രം പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള ദീര്‍ഘകാല രക്ത-പഞ്ചസാര നിയന്ത്രണത്തിെൻറ വ്യക്തമായ സൂചന നല്‍കുന്ന പരിശോധനയാണ് എച്ച്.ബി.എ1 സി. അഞ്ചില്‍ ഒരാള്‍ക്കു മാത്രമേ പ്രമേഹത്തിെൻറ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
മഹാമാരിയുടെ സാഹചര്യത്തില്‍ പ്രമേഹരോഗമുള്ളവര്‍ക്ക് കോവിഡ്-19 ബാധിച്ചാല്‍ അപായസാധ്യത കൂടുതലായതിനാല്‍ നേരത്തേ പ്രമേഹത്തെ തിരിച്ചറിയുന്നതും നിയന്ത്രിക്കുന്നതും ഏറെ നിര്‍ണായകമാണ്. പ്രമേഹം പ്രായമായവരെയും ദോഷകരമായ ജീവിതശൈലിയിലുള്ളവരെയും മാത്രമേ ബാധിക്കുകയുള്ളൂ എന്ന തെറ്റിദ്ധാരണ നിലവിലുണ്ട്. ആസ്റ്റര്‍ വളൻറിയേഴ്സ് ടീം സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന ഈ ബോധവത്കരണത്തിലൂടെ ഇവ തെറ്റായ ധാരണകളാണെന്ന് ബോധ്യപ്പെടുത്തുകയും രാജ്യത്ത് താമസിക്കുന്നവര്‍ക്ക് കഴിയുന്നത്ര സൗജന്യ പരിശോധനകള്‍ നടത്തുകയും ചെയ്യും. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ സൂക്ഷിക്കലാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ സംരംഭമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കോവിഡ്-19 മൂലമുള്ള മരണങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് പ്രമേഹരോഗികളിലാണ്. അതിനാൽ, ഈ മഹാമാരിയുടെ സമയത്ത് നമ്മുടെ ആരോഗ്യത്തെ പരിപാലിക്കാനാവശ്യമായ മുന്‍കരുതല്‍ നടപടികളുടെ പ്രാധാന്യം വർധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക പ്രമേഹദിനത്തിെൻറ ഭാഗമായാണ് ബോധവത്കരണ വാരാചരണം നടത്തുന്നത്. www.astervolunteers.com എന്ന സെറ്റില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ ഏറ്റവും അടുത്തുള്ള നിയുക്ത കേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കും. ഒരാഴ്ച നീളുന്ന ഉദ്യമത്തില്‍ എല്ലാ ദിവസവും പരിശോധന നടത്തും. ഫലങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ഇ-മെയില്‍ അല്ലെങ്കില്‍ എസ്.എം.എസ് വഴി കൈമാറും. ഫലം ലഭിച്ച് ആവശ്യമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സ്വയംതന്നെ കണ്സൽട്ടേഷന് ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.