ഇന്ത്യയിലും യു.എ.ഇയിലും സൗജന്യ പ്രമേഹ പരിശോധനയുമായി ആസ്റ്റർ വളൻറിയേഴ്സ്
text_fieldsദുബൈ: ജി.സി.സിയിലെയും ഇന്ത്യയിലെയും ആസ്റ്റർ ഹോസ്പിറ്റലുകളിലൂടെയും ക്ലിനിക്കുകളിലൂടെയും പ്രമേഹത്തെക്കുറിച്ച് ബോധവത്കരണം സൃഷ്ടിക്കുന്നതിന് ബയോറാഡ്(BioRad), റോച്ചെ(Roche)എന്നിവയുമായി സഹകരിച്ച് ആസ്റ്റർ വളൻറിയേഴ്സ് സൗജന്യ പ്രമേഹ പരിശോധനയും എച്ച്.ബി.എ-വൺ-സി ടെസ്റ്റുകളും നൽകുന്നു.
ലോകമെമ്പാടും അതിവേഗം വളരുന്ന ജീവിതശൈലി രോഗങ്ങളിലൊന്നാണ് പ്രമേഹമെങ്കിലും, ശരിയായ ഭക്ഷണക്രമം, ശാരീരിക വ്യായാമങ്ങൾ, മരുന്നുകൾ, പതിവ് പരിശോധന, സങ്കീർണതകൾ ഒഴിവാക്കാൻ കൃത്യമായ ചികിത്സ എന്നിവയിലൂടെ ഭേദപ്പെടുത്താനും, അനന്തരഫലങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഡയറക്ടറും, ഗ്രൂപ്പിെൻറ ഗവേണൻസ് ആൻഡ് കോർപറേറ്റ് അഫേഴ്സ് മേധാവിയുമായ ടി.ജെ. വിൽസൺ പറഞ്ഞു. പ്രമേഹം നിയന്ത്രിക്കുന്ന പ്രക്രിയയിൽ ഒരു പ്രധാന ഘടകമാണ് കൃത്യമായ ഇടവേളകളിലുള്ള പരിശോധന. ആസ്റ്റർ വളൻറിയേഴ്സിെൻറ ദൗത്യം ആളുകളിൽ പ്രമേഹരോഗം കണ്ടെത്താനും, അത് നിയന്ത്രണ വിധേയമാക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമേഹത്തിെൻറ കാര്യത്തിൽ ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതി, അതുണ്ടാക്കുന്ന ഭീഷണിയുടെ തോത്, രോഗം നിയന്ത്രണവിധേയമാക്കാൻ ആവശ്യമായ നടപടികൾ എന്നിവയെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക തുടങ്ങിയവയാണ് രോഗ നിർണയം, പരിശോധനകൾ എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിലൂടെ ആസ്റ്റർ വളൻറിയേഴ്സ് ലക്ഷ്യമിടുന്നത്. ബുക്കിങ്ങിനും, രജിസ്ട്രേഷനും https://becomediabetesaware.astervolunteers.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ ഡിസംബർ 7ന് മുമ്പ് ഏതെങ്കിലും ആസ്റ്റർ, മെഡ്കെയർ ഹോസ്പിറ്റലുകളെ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.