Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ക്​​സ്​​പോ​യി​ൽ...

എ​ക്​​സ്​​പോ​യി​ൽ ആ​ഗോ​ള പ്ര​ദ​ര്‍ശ​ന​വു​മാ​യി ആ​സ്​​റ്റ​ര്‍

text_fields
bookmark_border
എ​ക്​​സ്​​പോ​യി​ൽ ആ​ഗോ​ള പ്ര​ദ​ര്‍ശ​ന​വു​മാ​യി ആ​സ്​​റ്റ​ര്‍
cancel
camera_alt

ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഇ​ന്ത്യ​ൻ പ​വ​ലി​യ​െൻറ താ​ഴ​ത്തെ നി​ല​യി​ല്‍ ഒ​രു​ക്കു​ന്ന പ്ര​ഥ​മ​ശു​ശ്രൂ​ഷ കേ​ന്ദ്ര​ത്തി​ല്‍ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ ലഭ്യമാക്കും

ദു​ബൈ: മ​ഹാ​മേ​ള​യി​ലെ ഇ​ന്ത്യ​ൻ പ​വ​ലി​യി​നി​ൽ ആ​ഗോ​ള പ്ര​ദ​ർ​ശ​ന​മൊ​രു​ക്കാ​ൻ ആ​സ്​​റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​​കെ​യ​റും. ഇ​ന്ത്യ പ​വ​ലി​യ​െൻറ കോ​ര്‍പ​റേ​റ്റ് പ​ങ്കാ​ളി​ക​ളി​ലൊ​രാ​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന ആ​സ്​​റ്റ​റി​െൻറ സാ​ന്നി​ധ്യം ആ​റു​​മാ​സ​വും എ​ക്​​സ്​​പോ വേ​ദി​യി​ലു​ണ്ടാ​കും. ഇ​ന്ത്യ​ൻ പ​വ​ലി​യ​െൻറ താ​ഴ​ത്തെ നി​ല​യി​ല്‍ ഒ​രു​ക്കു​ന്ന പ്ര​ഥ​മ​ശു​ശ്രൂ​ഷ കേ​ന്ദ്ര​ത്തി​ല്‍ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ ലഭ്യമാക്കും. ആ​സ്​​റ്റ​റി​െൻറ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളും വൈ​ദ​ഗ്ധ്യ​വും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് 2022 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന എ​ക്‌​സ്‌​പോ ഹെ​ല്‍ത്ത് ആ​ൻ​ഡ്​​ വെ​ല്‍ന​സ് വീ​ക്കി​ല്‍ ആ​ഗോ​ള പ്ര​ദ​ര്‍ശ​ന​ത്തി​നും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

ഇ​ന്ത്യ പ​വ​ലി​യ​ന്​ പു​റ​മെ, എ​ക്‌​സ്‌​പോ റീ​ട്ടെ​യി​ല്‍ സെൻറ​റി​ല്‍ നോ​ണ്‍ ബ്രാ​ന്‍ഡ​ഡ് ആ​സ്​​റ്റ​ര്‍ ഫാ​ര്‍മ​സി സ്​​റ്റോ​റും എ​ക്‌​സ്‌​പോ വി​ല്ലേ​ജി​ല്‍ ബ്രാ​ന്‍ഡ​ഡ് ഫാ​ര്‍മ​സി സ്​​റ്റോ​റും ആ​സ്​​റ്റ​ര്‍ സ​ജ്ജീ​ക​രി​ക്കും. മെ​ഡ്കെ​യ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​ക്‌​സ്‌​പോ റീ​ട്ടെ​യി​ല്‍ സെൻറ​റി​ലെ നോ​ണ്‍-​ബ്രാ​ന്‍ഡ​ഡ് ആ​സ്​​റ്റ​ര്‍ ഫാ​ര്‍മ​സി സ്​​റ്റോ​റി​നു​ള്ളി​ല്‍ ടെ​ലി​മെ​ഡ്‌​കെ​യ​ര്‍ എ​ന്ന പേ​രി​ല്‍ ടെ​ലി​ഹെ​ല്‍ത്ത് ബൂ​ത്തും ഒ​രു​ക്കും. ഡോ​ക്ട​റു​മാ​യി ഉ​ട​ന്‍ ബ​ന്ധ​പ്പെ​ടാ​നും ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ല്‍ സേ​വ​നം തേ​ടാ​നു​മാ​യി സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ഈ ​ബൂ​ത്തി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

യു.​എ.​ഇ​യു​ടെ​യും അ​യ​ല്‍ രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ക​സ​ന ഗ​തി​യെ മാ​റ്റി​മ​റി​ക്കു​ന്ന പ​രി​പാ​ടി​യാ​യി​രി​ക്കും എ​ക്‌​സ്‌​പോ 2020യെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​സ്​​റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു.

ഇ​ത് ​േലാ​ക​ത്തെ ഒ​രു പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഒ​ന്നി​പ്പി​ക്കു​ക​യും മ​ഹാ​മാ​രി​യു​ടെ ച​ങ്ങ​ല​ക്കെ​ട്ടി​ന​പ്പു​റ​ത്തേ​ക്ക് നീ​ങ്ങാ​ന്‍ ലോ​ക​ത്തി​ന് ആ​ത്മ​വി​ശ്വാ​സം ന​ല്‍കു​ക​യും ചെ​യ്യും.

സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ഏ​റ്റ​വും നൂ​ത​ന​വും, മി​ക​ച്ച​തു​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ കാ​ണാ​നു​ള്ള അ​തു​ല്യ​മാ​യ അ​വ​സ​ര​മാ​ണി​തെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ക്​​സ്​​പോ വേ​ദി​യി​ലെ ആ​സ്​​റ്റ​റി​െൻറ സൗ​ക​ര്യ​ങ്ങ​ള്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്കും താ​മ​സ​ക്കാ​ര്‍ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. എ​ക്‌​സ്‌​പോ വി​ല്ലേ​ജി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും സ​ന്ദ​ര്‍ശ​ക​ര്‍ക്കും വി​ദ​ഗ്ധ മെ​ഡി​ക്ക​ല്‍ പ​രി​ച​ര​ണം തേ​ടു​ന്ന​തി​ന് യു.​എ.​ഇ​യി​ലു​ട നീ​ള​മു​ള്ള ആ​സ്​​റ്റ​ര്‍, മെ​ഡ്കെ​യ​ര്‍ സൗ​ക​ര്യ​ങ്ങ​ളും ഏ​റ്റ​വും അ​ടു​ത്തു​ള്ള ജ​ബ​ല്‍ അ​ലി​യി​ലെ ആ​സ്​​റ്റ​ര്‍ സെ​ഡാ​ര്‍സ് ഹോ​സ്പി​റ്റ​ല്‍ സൗ​ക​ര്യ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2021
News Summary - Aster with a global display at the Expo
Next Story