ആരോഗ്യ സേവനങ്ങളുമായി ആസ്റ്റർ
text_fieldsഷാർജ: കമോൺ കേരളയിൽ ആരോഗ്യ സേവനങ്ങളും പ്രദർശനവുമായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍, ആസ്റ്റര്‍ ക്ലിനിക്കുകള്‍, ആസ്റ്റര്‍ ഫാര്‍മസി, മൈ ആസ്റ്റര്‍ ആപ് എന്നിവയെ അടുത്തറിയാനും പ്രത്യേക ഓഫറുകള്‍ സന്ദര്‍ശകര്‍ക്കായി അവതരിപ്പിക്കാനും കമോണ്‍ കേരള ആസ്റ്ററിന് അനുയോജ്യമായ വേദിയൊരുക്കി.
ആസ്റ്ററിന്റെ ആഗോള സി.എസ്.ആര് മുഖമായ ആസ്റ്റര്‍ വളന്റിയേഴ്സ്, സന്ദര്‍ശകര്‍ക്കായി ബേസിക് ലൈഫ് സപ്പോര്‍ട്ട് ബോധവത്കരണ പരിശീലനങ്ങള്‍ ഈ വേദിയില്‍ സംഘടിപ്പിക്കുന്നു. ഒപ്പം ആസ്റ്റര്‍ വളന്റിയേഴ്സ് നടത്തിവരുന്ന വിവിധ ഉദ്യമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ പങ്കുവെക്കുകയും ചെയ്യുന്നു.
കമോണ്‍ കേരള എക്സിബിഷനിലെ ആസ്റ്ററിന്റെ പ്രത്യേക പവിലിയന് സന്ദര്‍ശിക്കുന്നവര്‍ക്കായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്റ്റര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ മിതമായ നിരക്കില്‍ സന്ദര്‍ശകര്‍ക്കായി പ്രിവിലേജ് കാര്‍ഡുകള്‍ അവതരിപ്പിച്ചിരിക്കുന്നു. കണ്സൽട്ടേഷൻ, ലാബ് ടെസ്റ്റുകള്‍, ഐ.പി ബില്ലുകള്‍, ഡെന്റല്‍ സേവനങ്ങള്‍ എന്നിവയില്‍ ഡിസ്കൗണ്ട് ലഭിക്കും.
യു.എ.ഇയിലുടനീളമുള്ള നിരവധി ആസ്റ്റര്‍ ആശുപത്രികള്‍, ഒ.പി.ഡി സേവനങ്ങള്‍, സ്ക്രീനിങ്, ആരോഗ്യ പരിശോധന പാക്കേജുകള്‍ എന്നിവയില്‍ പരിമിത കാലത്തേക്കുള്ള കിഴിവുകളും വാഗ്ദാനം ചെയ്തിരിക്കുന്നു.
പ്രദര്‍ശനം കാണാനെത്തിയവര്‍ക്ക് രക്തത്തിലെ ഷുഗര്‍, രക്തസമ്മർദം, ബി.എം.ഐ തുടങ്ങിയ പരിശോധനകള്‍ ഉള്‍പ്പെടെ ആസ്റ്റര്‍ ക്ലിനിക് ടീം നടത്തുന്ന വിവിധ സൗജന്യ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാകാന്‍ അവസരമൊരുക്കുന്നു. സന്ദര്‍ശകര്‍ക്ക് ആക്ടിവൈസ് വിറ്റമിന്‍ സി ടാബ്ലറ്റുകളുടെ കോംപ്ലിമെന്ററി സാമ്പിളുകളും നല്കി.
ചർമപരിശോധനയും മുടി സംരക്ഷണ ടിപ്സുകളും ഇവിടെ ലഭ്യമാക്കുന്നു. കൈകളെയും കണ്ണുകളെയും ഏകോപിപ്പിക്കുന്ന വിവിധ ഗെയിമുകളും ആസ്റ്റര്‍ ക്ലിനിക്, ആസ്റ്റര്‍ ഫാര്‍മസി ടീമുകള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
എക്സിബിഷനിലെ ആസ്റ്ററിന്റെ പങ്കാളിത്തം സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.