കോവിഡ് രോഗികൾക്ക് ടെലി കൺസൽട്ടേഷനുമായി ആസ്റ്റർ
text_fieldsദുബൈ: ഇന്ത്യയിലെ കോവിഡ് രോഗികൾക്കും പരിചരിക്കുന്നവർക്കും ടെലി കൺസൽട്ടേഷൻ സേവനവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ജി.സി.സി രാജ്യങ്ങളിലെ നൂറിലധികം ആസ്റ്റർ ഡോക്ടർമാരുടെ സേവനമാണ് ഉപയോഗപ്പെടുത്തുക. ആസ്റ്ററിെൻറ ആഗോള സി.എസ്.ആര്‍ മുഖമായ ആസ്റ്റര്‍ വളൻറിയേഴ്‌സ് മുഖേനയായിരിക്കും സേവനം ഏകോപിക്കുക.
മഹാമാരിയെക്കുറിച്ച തെറ്റായ വിവരങ്ങള്‍ വ്യാപിക്കുന്നത് ആശയക്കുഴപ്പത്തിനും ഉത്കണ്ഠക്കും കാരണമാകുന്നതിനാല്‍ രോഗികള്‍ക്കൊപ്പം പരിചരിക്കുന്നവര്‍ക്കും ഹെല്പ്ലൈന് ഉപയോഗിക്കാം. രോഗത്തെക്കുറിച്ച സംശയങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ മറുപടി ലഭ്യമാകും. നേരിട്ടുള്ള വിഡിയോ കണ്‍സൽട്ടേഷനുമുണ്ട്. ഞായർ മുതല്‍ വ്യാഴം വരെ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് 5.30 വരെ സേവനം ലഭിക്കും. ഈ സമയത്ത് രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ലളിതവും ആധികാരികവുമായ മാര്‍ഗനിര്‍ദേശം പ്രധാനമാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ധാരാളം ആളുകള്‍ നേരിട്ട് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലെത്തുന്നത് നിലവിലുള്ള സംവിധാനങ്ങളെ പ്രതിസന്ധിയിലാക്കും. വീടുകളില്‍ കഴിഞ്ഞുകൊണ്ട് ടെലി കണ്‍സൽട്ടേഷനിലൂടെ ശരിയായ ഉപദേശം ലഭ്യമാക്കുന്നതിലൂടെ ഈ സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.'ഓരോ പൗരനും ഒരു ഡോക്ടര്‍' എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ വീക്ഷണത്തെ പിന്തുണച്ചുകൊണ്ടാണ് ടെലി ഹെല്‍ത്ത് സേവനങ്ങള്‍ ആദ്യമായി ആരംഭിച്ചതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.
ഇൻറര്‍നെറ്റില്‍നിന്നുള്ള ആധികാരികമല്ലാത്ത പല ഉപദേശങ്ങളും വിപരീതഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ടെലി കൺസൽട്ടേഷൻ സേവനം ഇതിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ ഇന്ത്യ-സി.ഇ.ഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു.
ടെലി കൺസൽട്ടേഷൻ സേവനം ഉപയോഗിക്കാൻ
താഴെ പറയുന്ന URLല്‍ ലോഗിന്‍ ചെയ്താൽ ഈ സേവനം ലഭ്യമാകും. URL: Covid Helpline | Aster Covid Helpline (asterdmhealthcare.com). അല്ലെങ്കില്‍ Aster e-Consult app ഡൗണ്‍ലോഡുചെയ്ത് Covid Helpline സെലക്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.