നാല് മാസത്തിനിടെ 3.40 ലക്ഷം പേരെ ആകര്‍ഷിച്ച് ആസ്റ്ററിൻെറ 'ഔര്‍ ന്യൂ എര്‍ത്ത്' മൈക്രോസൈറ്റ്
text_fieldsദുബൈ: നാല് മാസത്തിനിടെ 3,40,000 ഉപയോക്താക്കളെ ആകര്‍ഷിച്ച് ന്യൂ നോര്‍മല്‍ ജീവിതത്തെക്കുറിച്ചുളള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിൻെറ 'ഔര്‍ ന്യൂ എര്‍ത്ത്' മൈക്രോസൈറ്റ്. ജനജീവിതം സാധാരണ രീതിയിലാക്കുന്നത് ജനങ്ങൾക്ക് പരിശീലനം നല്‍കാന്‍ ലക്ഷ്യമിട്ട് മെയ് അവസാനത്തോടെയാണ് https://www.ournew.earth/ എന്ന മൈക്രോസൈറ്റ് ആസ്റ്റര്‍ അവതരിപ്പിച്ചത്. പകര്‍ച്ചവ്യാധിയെ ക്രിയാത്മകമായി നേരിടാനുളള സഹായം നല്‍കുവാനും കുടുംബത്തിലും തൊഴിലിലുമെല്ലാം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ഈ മൈക്രോസൈറ്റ് സഹായിക്കുന്നു.
ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം നിലനിര്‍ത്താമെന്ന കാര്യം അന്വേഷിക്കുന്നവര്‍ക്ക് മെഡിക്കല്‍ സയന്‍സിൻെറ പിന്‍ബലത്തോടെ അതേക്കുറിച്ചുളള വിവരങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കുന്ന മൈക്രോസൈറ്റ് എന്ന നിലയില്‍ ഇത് ജനങ്ങള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് നേടിയത്. ദൈനംദിന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുകൊണ്ട് കോവിഡിനെ എങ്ങനെ പ്രതിരോധിക്കാം, കുട്ടികളെയും അപകടസാധ്യത കൂടുതലുളള വിഭാഗങ്ങളെയും എങ്ങിനെ സഹായിക്കാം, കോവിഡിൽ നിന്ന് മുക്തമായവർക്ക് സാധാരണ ജീവിതക്രമങ്ങളിലേക്ക് എങ്ങിനെ തിരിച്ചുവരാം എന്നിവ മൈക്രോസൈറ്റ് വിശദമായി വിവരിക്കുന്നു.
ഇന്ത്യക്കും ജി.സി.സി രാജ്യങ്ങൾക്കും പുറമെ അയല്‍രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള 18 മുതല്‍ 44 വരെ വയസുള്ള ഉപയോക്താക്കള്‍ക്കിടയില്‍ ഈ സൈറ്റ് വലിയ പ്രചാരമാണ് നേടിയിട്ടുളളത്. വിശ്വസ്തരായ മെഡിക്കല്‍ പ്രൊഫഷനലുകള്‍ തയാറാക്കിയ ന്യൂ നോര്‍മല്‍ കാലത്തെ ആരോഗ്യം, രോഗമുക്തി, വികാസം എന്നിവയെക്കുറിച്ചുളള ഗൈഡ് എന്ന നിലയിലാണ് മൈക്രോസൈറ്റ് പ്രവർത്തിക്കുന്നത്.
ദൈനംദിന വെല്ലുവിളികളെ നേരിടാന്‍ ആളുകള്‍ ഈ സൈറ്റ് സജീവമായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷാ മൂപ്പന്‍ പറഞ്ഞു. എർത്ത് (EARTH) എന്നതിൻെറ അര്‍ത്ഥം യഥാര്‍ത്ഥ ആരോഗ്യം സാക്ഷാത്കരിക്കാനുള്ള ശ്രമം (Earnest Atempt to Realise True Health) എന്ന് നിര്‍വചിക്കാമെന്നും ഇത് മഹാമാരിയില്‍ നിന്നും പഠിച്ച പാഠമാണെന്നും അലീഷ വ്യക്തമാക്കി. സാഹചര്യങ്ങള്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് സൈറ്റ് ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുമെന്നും അലീഷ പറഞ്ഞു.
18 മുതല്‍ 44 വരെ പ്രായമുളള ഉപയോക്താക്കള്‍ക്കിടയില്‍ സൈറ്റ് കൂടുതൽ പ്രചാരം നേടിയിരിക്കുന്നത്. 98 ശതമാനം ഉപയോക്താക്കളും മൊബൈല്‍ ഫോണിലൂടെയാണ് സൈറ്റ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.