യു.എ.ഇ ബഹിരാകാശ യാത്രികർ റഷ്യയിൽ കഠിന പരിശീലനത്തിൽ
text_fieldsഅബൂദബി: യു.എ.ഇയുടെ പ്രഥമ ബഹിരാകാശ യാത്രികരായി തെരഞ്ഞെടുക്കപ്പെട്ട ഹസ്സ ആൽ മൻസൂറിയും (34) സുൽത്താൻ ആൽ നിയാദിയും (37) റഷ്യയിലെ യൂറി ഗഗാറിൻ ബഹിരാകാശ യാത്ര പരിശീലന കേന്ദ്രത്തിൽ കഠിന പരിശീലനത്തിൽ. ഏപ്രിലിൽ അന്താരാഷ്ട്ര ബിഹരാകാശ കേന്ദ്രത്തിലേക്ക് ചരിത്രപരമായ യാത്ര നടത്തുന്നതിന് മുന്നോടിയായാണ് ഇരുവരും പരിശീലനം നേടുന്നത്.
റഷ്യൻ ബഹിരാകാശ ഏജൻസി ‘റോസ്കോസ്മോസു’മായുള്ള കരാർ പ്രകാരം ഇവരിലൊരാൾ 2019 ഏപ്രിലിൽ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് തിരിക്കും. സോയൂസ് സ്പേസ്ഷിപിലെ സംഘാംഗമായി പോകുന്നയാൾ കേന്ദ്രത്തിൽ പത്ത് ദിവസത്തെ ശാസ്ത്രപരീക്ഷണങ്ങൾക്ക് ശേഷമാണ് മടങ്ങുക.ഇരുവരും പരിശീലനം േനടുന്നതിെൻറ ഫോേട്ടാ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് പങ്കുവെച്ചു. യു.എ.ഇയുടെ പേര് ഉയർത്തുന്നതിനുള്ള ബഹിരാകാശ യാത്രികരുടെയും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തത്തിെൻറയും പ്രയത്നങ്ങളിൽ ഏറെ അഭിമാനമുണ്ടെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ബഹിരാകാശ മേഖലയിൽ പുതിയ ഇമാറാത്തി നേട്ടം രേഖപ്പെടുത്താൻ പോകുന്ന സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.