Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാ​ജ​ധാ​നി​ക​ളി​ലെ...

രാ​ജ​ധാ​നി​ക​ളി​ലെ പ​ര​വ​താ​നി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച്​ ‘അറ്റ്​ലാന്‍റിസ്​ ദി ​റോ​യ​ൽ’

text_fields
bookmark_border
രാ​ജ​ധാ​നി​ക​ളി​ലെ പ​ര​വ​താ​നി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച്​ ‘അറ്റ്​ലാന്‍റിസ്​ ദി ​റോ​യ​ൽ’
cancel
camera_alt

‘അ​റ്റ്ലാ​ന്‍റി​സ് ദി ​റോ​യ​ലി’​ലെ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ​ര​വ​താ​നി​ക​ളി​ലൊ​ന്ന്​

ദു​ബൈ: ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും പു​തി​യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ അ​റ്റ്ലാ​ന്‍റി​സ് ദി ​റോ​യ​ൽ ഹോ​ട്ട​ലി​ൽ രാ​ജ​കീ​യ പ​ര​വ​താ​നി​ക​ളു​ടെ പ്ര​ദ​ർ​ശ​നം. തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പു​രാ​ത​ന കാ​ല​ത്ത്​ ലോ​ക​ത്തെ പ്ര​ധാ​ന രാ​ജ​സ​ദ​സ്സു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച പ​ര​വ​താ​നി​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

അ​പൂ​ർ​വ​വും സ​ങ്കീ​ർ​ണ​വും കൈ​കൊ​ണ്ട് നെ​യ്ത​തു​മാ​യ ഇ​വ​യി​ൽ പ​ല​തും 1800ക​ളി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​താ​ണ്. പ​ര​വ​താ​നി നെ​യ്ത്തി​ലെ താ​ൽ​പ​ര്യ​വും പാ​ര​മ്പ​ര്യ​വും നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘ഹെ​റി​റ്റേ​ജ് കാ​ർ​പെ​റ്റ്‌​സി’​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.

ഓ​രോ കാ​ർ​പെ​റ്റു​ക​ളും വി​വി​ധ രാ​ജ​വം​ശ​ങ്ങ​ളു​ടെ പ്രൗ​ഢി​യും സ​മ്പ​ന്ന​ത​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തു​കൂ​ടി​യാ​ണ്. ഇ​റാ​നി​യ​ൻ രാ​ജ​വം​ശ​മാ​യി​രു​ന്ന ഖ​ജാ​ർ രാ​ജാ​ക്ക​ൻ​മാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ര​വ​താ​നി​യാ​ണ്​ ഇ​തി​ൽ ഏ​റ്റ​വും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ൻ​മാ​ർ നെ​യ്​​തെ​ടു​ത്ത​താ​ണ്​ ഈ ​കാ​ർ​പെ​റ്റു​ക​ൾ.

ഈ ​വ​ർ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട അ​റ്റ്ലാ​ന്‍റി​സ് ദി ​റോ​യ​ലി​ൽ 795 മു​റി​ക​ളും 90 നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളും 17 റ​സ്റ്റാ​റ​ന്‍റു​ക​ളും ഉ​ണ്ട്. റ​സ്റ്റാ​റ​ന്‍റു​ക​ളി​ൽ എ​ട്ടെ​ണ്ണം ലോ​കോ​ത്ത​ര സെ​ലി​ബ്രി​റ്റി ഷെ​ഫു​ക​ളു​ടേ​താ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജെ​ല്ലി​ഫി​ഷ് അ​ക്വേ​റി​യ​വും വാ​ട്ട​ർ ഫൗ​ണ്ടേ​നും ഇ​തി​ലൊ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RoyalAtlantis
News Summary - 'Atlantis the Royal' showcases the 'Atlantis the Royal' '
Next Story