ഇഫ്താർ സദസുകളിൽ പ്രിയമേറ്റുവാങ്ങി ജനകോടികളുടെ അറ്റ്‌ലസ് രാമചന്ദ്രൻ
text_fieldsദുബൈ: സുഖത്തിലുണ്ടാം സഖിമാരനേകം ദുഃഖം വരുമ്പോൾ പുനരാരുമില്ലാ എന്ന വരികൾ ഒരു പാട് തവണ മുഴങ്ങിയിട്ടുണ്ട് ഒരു കാലത്ത് അക്ഷരശ്ലോക സദസ്സുകളുടെ കേന്ദ്രമായിരുന്ന ദുബൈയിലെ അറ്റ്‌ലസ് വസതിയിൽ. ഒരു കാലത്ത് രാഷ്ട്രീയക്കാരും വ്യവസായ പ്രമുഖരും മാധ്യമപ്രവർത്തകരും സാംസ്കാരിക പരിപാടികളുടെ സംഘാടകരുമെല്ലാം തിക്കിത്തിരക്കിയിരുന്ന അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് മേധാവിയായ അറ്റ്‌ലസ് രാമചന്ദ്രെൻറ ആ വീട് അക്ഷരാർഥത്തിൽ ആ വരികൾ സത്യമാണെന്ന് പിന്നീട് അനുഭവിച്ചറിയുകയും ചെയ്തു.
വ്യവസായ രംഗത്തെ സംഭവ വികാസങ്ങളെ തുടർന്ന് മൂന്നു വർഷത്തോളം മൂകമായിരുന്ന ആ വീട്ടിൽ നിന്ന് ഇപ്പോൾ വീണ്ടും സൗഹൃദത്തിെൻറ ഇൗണങ്ങളുയരുന്നു. ചേർത്തുപിടിക്കലിെൻറ സദ്വർത്തമാനങ്ങളും. ഒട്ടനവധി ഇഫ്താറുകളും വിരുന്നുകളും നടന്നിരുന്ന അറ്റ്‌ലസ് ഭവനത്തിലെ പതിവുകൾ മൂന്നു വർഷമായി തെറ്റിക്കിടക്കുകയായിരുന്നു. എന്നാൽ അറ്റ്ലസിെൻറ മടങ്ങി വരവിെൻറ ഒന്നാം വർഷം രേഖപ്പെടുത്തുന്ന ഇൗ റമദാൻ മാസത്തിൽ രാമചന്ദ്രേട്ടൻ ഒറ്റക്കല്ല എന്ന് വിളിച്ചു പറയാൻ ഒരുപാടുപേരുണ്ടായിരുന്നു. യു.എ.ഇയിൽ നടന്ന പല ഇഫ്താർ സംഗമങ്ങളിലും മുഖ്യാതിഥിയായിരുന്നു അറ്റ്‌ലസ്.
അറ്റ്‌ലസ് രാമചന്ദ്രേട്ടനോടൊപ്പം ഒരു ഇഫ്താര്‍ എന്ന പേരില്‍ സാംസ്കാരിക പ്രവർത്തകൻ ബഷീർ തിക്കോടി മുൻകൈയെടുത്തു സംഘടിപ്പിച്ച ഉദ്യമം അത്യന്തം വികാര നിര്‍ഭരമായിരുന്നു. തിരിച്ചടികളെ മറികടക്കാന്‍ ശ്രമം തുടരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ അതെല്ലാം അതിജയിച്ച് വീണ്ടും കച്ചവടത്തിെൻറയും കലയുടെയും മുഖ്യ ധാരയിലേക്ക് കടന്നുവരട്ടെയെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പ്രത്യാശിച്ചു.
ഷാർജ അന്താരാഷ്ട്രപുസ്തകോത്സവം വിദേശകാര്യ വിഭാഗം എക്സിക്യുട്ടീവ് മോഹൻകുമാർ, മാധ്യമപ്രവർത്തകരും എഴുത്തുകാരുമായ കെ.കെ മൊയ്തീന്‍ കോയ, എം.സി.എ നാസര്‍, ഷാബു കിളിത്തട്ടില്‍,നിസാര്‍ സെയ്ദ്, വ്യവസായ പ്രമുഖൻ നെല്ലറ ശംസുദീന്‍,എ.എ.കെ മുസ്തഫ, ചാക്കോ ഊളക്കാടന്‍, ഹക്കീം വാഴക്കാലയില്‍, ജയപ്രകാശ് പയ്യന്നൂര്‍, സക്കരിയ നരിക്കുനി, രാജന്‍ കൊളാവിപ്പാലം, ഹാരിസ് കോസ്‌മോസ്, റഹ്മത്ത് വി.എം കുട്ടി തുടങ്ങി വിവിധ തുറകളിലുള്ളവര്‍ ഇഫ്താറില്‍ പങ്കെടുത്തു. ഇഫ്താറിനെത്തിയവർ തീരുമാനിച്ചതു പ്രകാരം ലേബർ ക്യാമ്പുകളിൽ പെരുന്നാൾ സമ്മാനങ്ങളും ഭക്ഷണ സാമഗ്രികളുമായി സന്ദർശിച്ചപ്പോൾ സംഘത്തിന് ഉൗർജം പകർന്ന് അറ്റ്‌ലസ് രാമചന്ദ്രനും ഒപ്പം ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.