ഒാഹരി മൂല്യം ഉയരുന്നു; ആത്മവിശ്വാസത്തോടെ അറ്റ്ലസ് രാമചന്ദ്രൻ
text_fieldsദുബൈ: പൊതുരംഗത്ത് വീണ്ടും സജീവമായി രണ്ട് മാസം തികയുേമ്പാഴേക്കും കമ്പനിയുടെ ഒാഹരിമൂല്യം കുതിച്ചുയർന്ന ആഹ്ലാദത്തിൽ അറ്റ്ലറ്റ് ജ്വല്ലറി ഗ്രൂപ്പ് മേധാവി അറ്റ്ലസ് രാമചന്ദ്രൻ.
ബോംബേ സ്റ്റോക് എക്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അറ്റ്ലസ് ജ്വല്ലറി ഇന്ത്യ ലിമിറ്റഡിെൻറ ഒാഹരി മൂല്യം ഇക്കഴിഞ്ഞ ജൂൺ ആദ്യവാരം 70 രൂപയായിരുന്നു. എന്നാൽ രണ്ടു മാസം പിന്നിട്ടപ്പോഴേക്കും അത് 281 രൂപയായി ഉയർന്നു.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന മുദ്രാവാക്യവുമായി ജനങ്ങൾക്ക് മുന്നിലെത്തിയ തന്നോട് ഉപഭോക്താക്കളും വ്യാപാരി സമൂഹവും പുലർത്തുന്ന വിശ്വസ്തതയുടെയും സ്നേഹത്തിെൻറയും പ്രതിഫലനമാണ് ഇൗ കുതിപ്പിനു പിന്നിലെന്ന് അറ്റ്ലസ് രാമചന്ദ്രൻ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
അറ്റ്ലസിെൻറ ബംഗളുരു, താനെ ജ്വല്ലറികൾ മികച്ച രീതിയിൽ പ്രവർത്തനം തുടരുന്നുണ്ട്. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 15 ജ്വല്ലറികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുൻപത്തേതു പോലെ പരസ്യങ്ങൾ നൽകുന്നില്ലെങ്കിലും സ്ഥാപനത്തിെൻറ വിശ്വസ്തതയിൽ സംശയമില്ലാത്തതിനാൽ ഉപഭോക്താക്കൾ തേടിപ്പിടിച്ച് എത്തുന്നു.
അറ്റ്ലസ് ജ്വല്ലറി ഇന്ത്യയുടെ വാർഷിക ജനറൽ യോഗം അടുത്ത മാസം 19ന് നടക്കാനിരിക്കുകയാണ്.
ദുബൈയിലും ഇന്ത്യയിലും ജനപങ്കാളിത്തത്തോടെ വ്യാപാര വിപുലനം നടത്താനാണ് പുതിയ പദ്ധതി. വ്യാപാരികളും വ്യക്തികളും ഉപഭോക്താക്കളും കൂടുതലായി പങ്കുചേരുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ ബാങ്കുകളുമായി നടത്തിയ അവസാന മീറ്റിങ്ങിൽ തിരിച്ചടവ് സംബന്ധിച്ച പദ്ധതി ഡിസംബർ 31നകം സമർപ്പിക്കാൻ നിർദേശം ലഭിച്ചതായും രാമചന്ദ്രൻ വ്യക്തമാക്കി. 1991ൽ കുവൈത്ത് യുദ്ധത്തെ തുടർന്ന് എല്ലാം നഷ്ടപ്പെട്ട് ദുബൈയിലേക്ക് വന്ന ശേഷമാണ് ലോകമൊട്ടുക്കായി 48 ഷോറൂമുകൾ വിജയകരമായി ആരംഭിച്ചതെന്നും വീണ്ടും അത്തരമൊരു കുതിപ്പ് സാധ്യമാകുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.