എ.ടി.എമ്മിൽ പണമുണ്ട്, കേരളത്തിനായുള്ള സ്നേഹവും
text_fieldsദുബൈ: ബാങ്കുകളുടെ എ.ടി.എം മെഷീനുകളിൽ നിന്ന് പണമെടുക്കാൻ ചെല്ലുേമ്പാൾ ക്രെഡിറ്റ് കാർഡ്, സേവിംങ്സ് ബാങ്ക് തുടങ്ങിയ സേവന സംബന്ധിയായ പരസ്യങ്ങളാണ് സാധാരണ കാണുക. എന്നാൽ ഇന്നലെ എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കിെൻറ എ.ടി.എം മെഷീനിൽ നിന്ന് പണമെടുക്കാൻ എത്തിയവരെ സ്വാഗതം ചെയ്തത് ഒരു സഹായ ആഹ്വാനമാണ്. പ്രളയത്തിൽ ദുരിതപ്പെടുന്ന കേരളത്തിനായി സഹായം ചെയ്യുക. പ്രളയ ദുരിത കാലത്തു തന്നെ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും കേരളത്തിലെ സഹോദരങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങണമെന്ന് യു.എ.ഇ ജനതയോട് ആഹ്വാനം ചെയ്തിരുന്നു.
ഇതിെൻറ തുടർച്ചയായി എമിറേറ്റ്സ് റെഡ്്ക്രസൻറ് കേരളത്തിനായി പണം സ്വരൂപിക്കുന്നുണ്ട്. ഇൗ ഫണ്ടിലേക്ക് സംഭാവന നൽകുവാനാണ് എമിറേറ്റ്സ് എൻ.ബി.ഡി ഉപഭോക്താക്കളോട് അഭ്യർഥിക്കുന്നത്. കേരളത്തെ സഹായിക്കാൻ അഭ്യർഥിക്കുന്ന ഇ മെയിൽ സന്ദേശം ബാങ്കിെൻറ എല്ലാ ഉപഭോക്താക്കൾക്കും ഇതിനകം അയച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.