ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാം; ട്രാഫിക് പോയൻറുകൾ കുറക്കാം
text_fieldsഷാർജ: ഓൺലൈൻ ബോധവത്കരണ കാമ്പയിനുകളിൽ പങ്കെടുക്കുന്നവർക്ക് ഡ്രൈവിങ് ലൈസൻസിലെ ട്രാഫിക് പോയൻറുകൾ കുറക്കുന്നതിന് അവസരമൊരുക്കി ഷാർജ പൊലീസ്.ഷാർജ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പൊലീസ് വെബ്സൈറ്റിൽ ട്രാഫിക് പോയൻറ് റിഡക്ഷൻ പ്രോഗ്രാമിെൻറ ഇലക്ട്രോണിക് പതിപ്പ് പുറത്തിറക്കിയതെന്ന് സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് സയീദ് അൽ നൂർ പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയും ബ്ലാക്ക് പോയൻറുമാണ് യു.എ.ഇയിലെ ശിക്ഷ.
ഒരു ലൈസൻസിൽ 24 ബ്ലാക്ക് പോയൻറുകൾ ലഭിച്ചാൽ ലൈസൻസ് താൽക്കാലികമായി റദ്ദാകും.ലൈസൻസ് പുനഃസ്ഥാപിക്കാൻ എട്ട് ട്രാഫിക് പോയൻറുകൾ കുറക്കുന്നതിന് പകരം ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്താൽ മതി. നിലവിലെ സാഹചര്യത്തിൽ നേരിട്ടുള്ള െലക്ചർ ക്ലാസുകൾ സാധ്യമാകാത്തതുകൊണ്ടാണ് വിദൂരപഠനമെന്ന് പൊലീസ് പറഞ്ഞു.ഗതാഗത നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ചാണ് ബോധവത്കരണ ക്ലാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.