ഉമ്മുൽ ഖുവൈനിൽ ഒാട്ടിസം സെൻറർ തുറന്നു
text_fieldsദുബൈ: ഒാട്ടിസമുള്ള കുട്ടികളുടെ ശേഷിവികസനവും പുനരധിവാസവും ലക്ഷ്യമിടുന്ന അത്യാധുനിക കേന്ദ്രം ഉമ്മുൽ ഖുവൈനിൽ തുറന്നു. യു.എ.ഇ ൈവസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സുപ്രിം കൗൺസിലംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ റാശിദ് അൽ മുഅല്ല എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. സെൻറർ പ്രവർത്തനങ്ങൾ നോക്കിക്കാണാനെത്തിയ ശൈഖുമാർക്ക് സാമൂഹിക വികസന മന്ത്രി ഹെസ്സ ഇൗസ ബു ഹുമൈദ് വിശദീകരിച്ചു നൽകി.
നിശ്ചയദാർഢ്യ വിഭാഗത്തിലെ ജനങ്ങൾക്ക് തൊഴിൽ പരിശീലനം നൽകാനും മികച്ച സൗകര്യങ്ങളുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള ആളുകൾക്കിടയിൽ പ്രവർത്തിക്കുന്നതിന് ഉന്നത യോഗ്യതകളുള്ള അധ്യാപകരും പരിശീലകരുമാണ് സെൻറർ പ്രവർത്തനം നിയന്ത്രിക്കുക. ഉമ്മുൽഖുവൈനു പുറമെ ഷാർജ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും സെൻററിൽ സേവനം ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.