ഓട്ടോ എക്സ്പ്രസ് മൊബൈൽ വർക്ക് ഷോപ്പ് അധിക ഫീസ് റദ്ദാക്കി
text_fieldsഓട്ടോ എക്സ്പ്രസ് മൊബൈൽ വർക്ക് ഷോപ്പ് വിഭാഗത്തിെൻറ സേവനം
ഷാർജ: ഷാർജ അസറ്റ് മാനേജ്മെൻറിെൻറയും ഷാർജ സർക്കാരിെൻറ നിക്ഷേപ വിഭാഗമായ ഒ.ഡബ്ല്യു.എസ് ഓട്ടോയുടെയും സംയുക്ത സംരംഭമായ റാഫിദ് ഓട്ടോമോട്ടീവ് സൊല്യൂഷൻസ്, കാർ റിപ്പയർ, മെയിൻറനൻസ് എന്നിവക്കായി പ്രവർത്തിക്കുന്ന മൊബൈൽ വർക്ക് ഷോപ്പായ ഓട്ടോ എക്സ്പ്രസ് മൊബൈൽ വർക്ക് ഷോപ്പ് സേവനത്തിനുള്ള അധിക ഫീസ് റദ്ദാക്കുന്നതായി പ്രഖ്യാപിച്ചു. ഉപഭോക്താവ് നിർദേശിക്കുന്നിടത്ത് വന്നാണ് ഈ വിഭാഗം സേവനം നടത്തുന്നത്.
നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കളെ പിന്തുണക്കുന്നതിനുള്ള കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്തത്തിെൻറ ഭാഗമായാണ് ഓട്ടോ എക്സ്പ്രസ് മൊബൈൽ വർക്ക്ഷോപ്പിനുള്ള അധിക ഫീസ് റദ്ദാക്കുന്നതെന്ന് റാഫിദ് ഓട്ടോമോട്ടീവ് സൊല്യൂഷൻസ് സി.ഇ.ഒ സലിം സയീദ് അൽ മിദ്ഫ പറഞ്ഞു. വാഹനങ്ങൾക്ക് ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും തുടരാൻ ഈ സംരംഭം ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്നും അധിക സാമ്പത്തിക നിരക്കുകൾ കാരണം മാറ്റിനിൽക്കുന്ന പ്രവണത ഇല്ലാതാകുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
ഫ്രണ്ട്, റിയർ ലൈറ്റുകളുടെ അറ്റകുറ്റപ്പണി, മാറ്റിസ്ഥാപിക്കൽ, എ.സി റിപ്പയറിങ്, കാർ വാഷിങ്, പോളിഷിങ്, ഓയിലും ഓയിൽ ഫിൽട്ടറും മാറ്റൽ, വാഹനങ്ങളെ അണുവിമുക്തമാക്കൽ എന്നിവ ഓട്ടോ എക്സ്പ്രസ് മൊബൈൽ വർക്ക്ഷോപ്പ് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ഉപഭോക്താക്കളുടെയും സേവന ദാതാക്കളുടെയും സുരക്ഷ ഒരുപോലെ ഉറപ്പുവരുത്തും. ഉപകരണങ്ങൾ അണു മുക്തമാക്കിയും ജോലിക്കാർ പി.പി.ഇ കിറ്റ് ധരിച്ചുമാണ് സേവനത്തിനെത്തുക. സ്മാർട്ട് ആപ്ലിക്കേഷനോ വെബ്സൈറ്റോ ഫോണോ വഴി ബുക്ക് ചെയ്യാമെന്ന് റാഫിദ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.