Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസന്ദർശകരെ ആകർഷിച്ച്​...

സന്ദർശകരെ ആകർഷിച്ച്​ 'അവതാർ കാർ'

text_fields
bookmark_border
സന്ദർശകരെ ആകർഷിച്ച്​ അവതാർ കാർ
cancel
camera_alt

ജൈടെക്​സിൽ പ്രദർശനത്തിലുള്ള ‘അവതാർ കാർ’

ദുബൈ: ബ്ലോക്​ബസ്​റ്റർ സിനിമ അവതാറിൽ അവതരിപ്പിക്കപ്പെട്ട 'മനസ്സ്​​ നിയന്ത്രിക്കുന്ന' കാർ കാണാൻ ജൈടെക്​സിൽ തിരക്ക്​. മെഴ്​സിഡസ്​ ബെൻസി​െൻറ വിഷൻ അവതാർ കാറാണ്​ മനസ്സിലുള്ളത്​ വായിച്ചെടുത്ത്​ സ്വയം പ്രവർത്തിക്കുന്നത്​.

കാറിൽ കയറുന്നതിന്​ മുമ്പ്​ ഡ്രൈവർ ബ്രെയിൻ കമ്പ്യൂട്ടർ ഇൻറർഫെയ്​സ്​ ഉപകരണം ധരിക്കണം. വാഹനം ഓടിക്കാൻ ആരംഭിക്കുന്നതിനും നിർത്തുന്നതിനുമുള്ള ഡ്രൈവറുടെ മസ്​തിഷ്​ക തരംഗങ്ങൾ വായിക്കാനും റെക്കോഡ് ചെയ്യാനും ഇതിന് കഴിയും. പൂർണമായും പ്രവർത്തന സജ്ജമായ രീതിയിലല്ല ഇത്​ പ്രദർശനത്തിലുള്ളത്​. എന്നാൽ, പൂർണമായും മനസ്സ്​​ നിയന്ത്രിക്കുന്ന അവതാർ മോഡൽ കാറാണ്​ ലക്ഷ്യമെന്ന്​ മെഴ്​സിഡസ്​ ബെൻസ്​ കമ്പനി അധിക​ൃതർ പറഞ്ഞു. ജൈടെക്​സ്​ അവസാനിക്കുന്നത്​ വരെ കാർ ഇത്തിസലാത്ത് സ്​റ്റാൻഡിൽ പ്രദർശിപ്പിക്കും. കാർ പ്രദർശിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് യു.എ.ഇ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GitexAvatar car
News Summary - Avatar car attracts visitors
Next Story