‘ആവേശം 2025’ പോസ്റ്റർ പ്രകാശനം
text_fieldsദുബൈ: തൃശൂർ മദർ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ യു.എ.ഇ അലുംനി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഗ്രാൻഡ് അലുംനി ഇവന്റിന്റെ പോസ്റ്റർ ആർ.ജെ ഫസ്ലു പ്രകാശനം ചെയ്തു. അറേബ്യൻ നെറ്റ്വർക്ക് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ അസോ. സെക്രട്ടറി ഷെബിൻ, പ്രോഗ്രാം കൺവീനർ സമീറ, ജോ. കൺവീനർമാരായ ഫൈസൽ, ജാബിർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മറിയം, ജിസ്ന, ഫരീദ, ഷമീം അഹ്മദ്, മുഹമ്മദ് ഷാഫി, റമീസ് എന്നിവർ പങ്കെടുത്തു.
‘ആവേശം 2025’ പരിപാടി ജനുവരി 19ന് ദുബൈയിലെ അൽ സലാം കമ്യൂണിറ്റി സ്കൂളിലാണ് അരങ്ങേറുക. കുട്ടികൾക്കും മുതിർന്നവർക്കുമായി കിഡ്സ് ടാലന്റ്ഷോ, കളറിങ്, ചിത്രരചന, ഹെന്ന ഡിസൈനിങ്, പായസം മേക്കിങ്, വടംവലി എന്നിവ ഉൾപ്പെടെ വിവിധയിനം മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. ആർ.ജെ. അഞ്ജന മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇവന്റിൽ പൂർവ വിദ്യാർഥികളുടെ കലാപരിപാടികൾക്കും ഡി.ജെ. റമീസ് നയിക്കുന്ന ഡി.ജെ നൈറ്റിനും വേദി ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.