Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​വാ​ർ​ഡ് വി​ത​ര​ണ​വും...

അ​വാ​ർ​ഡ് വി​ത​ര​ണ​വും കു​ടും​ബ സം​ഗ​മ​വും

text_fields
bookmark_border
അ​വാ​ർ​ഡ് വി​ത​ര​ണ​വും കു​ടും​ബ സം​ഗ​മ​വും
cancel
camera_alt

വീ ​വ​ൺ അ​ൽ​ഐ​നി​ന്‍റെ അ​വാ​ർ​ഡ്​ നേ​ടി​യ​വ​ർ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

അ​ൽ​ഐ​ൻ: അ​ൽ​ഐ​നി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, കാ​യി​ക കൂ​ട്ടാ​യ്മ​യാ​യ വീ ​വ​ൺ അ​ൽ​ഐ​ൻ പ​ത്താം ത​ര​ത്തി​ലും പ​ന്ത്ര​ണ്ടാം ത​ര​ത്തി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. വീ ​വ​ൺ പ്ര​സി​ഡ​ന്‍റ്​ ന​വാ​ബ് ജാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വീ ​വ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ: ​ഷാ​ഹു​ൽ ഹ​മീ​ദ് സം​ഘ​ട​ന​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

അ​ൽ​ഐ​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി​യ നി​ഷ പ്ര​സാ​ദി​നെ ആ​ദ​രി​ക്കു​ക​യും അ​ൽ​ഐ​ൻ ജൂ​നി​യ​ർ സ്കൂ​ളി​ൽ നി​ന്നു കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി​യ ജോ​ഷ്വ സാ​ജു ജോ​സ​ഫി​ന് ഗോ​ൾ​ഡ് മെ​ഡ​ൽ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ മു​ഖ്യ അ​തി​ഥി​ക​ളാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ൽ ഐ​ൻ പ്ര​സി​ഡ​ന്‍റ്​ ജി​മ്മി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സു​രേ​ഷ്, ലോ​ക കേ​ര​ള സ​ഭ മെം​ബ​റും അ​ൽ ഐ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ കോ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ഇ.​കെ സ​ലാം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

കു​ട്ടി​ക​ളു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​ല പ​രി​പാ​ടി​ക​ളോ​ടെ അ​വ​സാ​നി​ച്ച പ​രി​പാ​ടി​യി​ൽ വീ ​വ​ൺ ട്ര​ഷ​റ​ർ സു​ധീ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:award distributionfamily gathering
News Summary - Award distribution and family gathering
Next Story