മികച്ച രചനകള്‍ക്കും ഗവേഷണങ്ങള്‍ക്കും അവാർഡ്
text_fieldsഅബൂദബി: സമൂഹത്തിന് ഉപകാരപ്പെടുന്ന മികച്ച രചനകള്‍ക്കും ഗവേഷണങ്ങള്‍ക്കും പുരസ്കാരം നല്‍കുമെന്ന് അബൂദബി സുന്നി സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒരുലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശംസപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
2015നു ശേഷം മലയാള ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥങ്ങളും അക്കാദമിക പ്രബന്ധങ്ങളുമാണ് പരിഗണിക്കുക. രചനകള്‍ സ്വന്തം സൃഷ്ടിയും ഇസ്ലാമിക വിഷയങ്ങളെയോ ചരിത്രത്തെയോ ആസ്പദമാക്കിയുള്ളതും അഹ് ലുസുന്ന വല്‍ ജമാഅയുടെ ആശയാദര്‍ശങ്ങളില്‍ അധിഷ്ഠിതവും സമൂഹത്തിന് പുതിയ അറിവും കാഴ്ചപ്പാടും നല്‍കുന്നതുമായിരിക്കണം. അബ്ദുസ്സലാം ബാഖവി ദുബൈ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ കാദര്‍ തുടങ്ങിയവരാണ് ജൂറി അംഗങ്ങള്‍. നോമിനേഷന് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 15. സെപ്റ്റംബര്‍ 30നാണ് അവാര്‍ഡ് പ്രഖ്യാപനം. നവംബര്‍ 11നു വിതരണം ചെയ്യും.
വാര്‍ത്തസമ്മേളനത്തില്‍ അബൂദബി സുന്നി സെന്റർ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.പി. കബീര്‍ ഹുദവി, വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി, ജോ. സെക്രട്ടറി അഷ്റഫ് ഹാജി വാരം, പബ്ലിക് റിലേഷന്‍സ് ചെയര്മാന് സലീം നാട്ടിക എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.